പൂനൂർ: ഗവ. ഹയൾ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫയാസ് ഇബ്രാഹീം ഒഴിവുസമയം ചെലവഴിക്കാൻ വേറിട്ട വഴികൾ കണ്ടെത്തുകയാണ്. കാർഷിക മേഖലയെ മുറുകെപ്പിടിച്ച് വിദ്യാർഥി സമൂഹത്തിന് മാതൃകയാവുകയാണ് ഈ മിടുക്കന്.
പ്രധാനമായും ആടു വളർത്തലാണ്. അതോടൊപ്പം വാഴ, പച്ചക്കറി, കപ്പ കൃഷികളും അലങ്കാര മത്സ്യം വളർത്തൽ എന്നിവയുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗമായി വിത്തുകളും നിർദേശങ്ങളുമടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നു. ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് സ്വദേശിയായ കണ്ണന്നൂർ മുജീബ് റഹ്മാൻ ഫാത്തിമ ദമ്പതികളുടെ മകനാണ് ഫയാസ് ഇബ്രാഹിം.
വീട്ടുകാരുടെ സഹായവും പിന്തുണയും ലഭിക്കുന്നതായി ഫയാസ് പറഞ്ഞു. അധ്യാപകരായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി.എച്ച്. അബ്ദുസ്സലാം, കെ. അബ്ദുൽ ലത്തീഫ്, ടി.പി. മുഹമ്മദ് ബഷീർ, കെ.വി. ഹരി എന്നിവർ ഗൃഹസന്ദർശനം നടത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.