കോഴിക്കോട്: മഴ ശക്തമായതിനൊപ്പം ജില്ലയിൽ പനി ബാധിതരുടെയും എണ്ണം വർധിക്കുന്നു. ഇടക്കാലത്ത് കുറഞ്ഞ പനി മഴ ശക്തമായതോടെ വീണ്ടും വർധിക്കുകയാണ്. മഴ ശക്തമാവുന്നതോടെ ഡെങ്കിപ്പനിക്കേസുകൾ കുറയുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിഗമനമെങ്കിലും കേസുകൾ വർധിച്ചുവരുകയാണ്.
എലിപ്പനിയും നിയന്ത്രിക്കാനായിട്ടില്ല. ബുധനാഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 1335 പനിക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒമ്പതു പേർക്ക് ഡെങ്കിപ്പനിയും രണ്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പേരാമ്പ്ര- 2, കുന്ദമംഗലം, തലക്കുളത്തൂർ, കട്ടിപ്പാറ, കൂത്താളി, കായണ്ണ, പെരുവണ്ണാമൂഴി, ചെറുവണ്ണൂർ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും ഡെങ്കികേസുകളാണ് 26ാം തീയതി സ്ഥിരീകരിച്ചത്. പനി ബാധിതരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്നത്. മറ്റുള്ളവരെ മരുന്ന് നൽകി വീടുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിനംപ്രതി സർക്കാർ ആശുപത്രികളിലേതിനേക്കാളേറെ ആളുകളാണ് പനിക്ക് ചികിത്സ തേടുന്നത്. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾക്കിടയിലും പനി വ്യാപിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ പനി കുറവാണെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.