സാമ്പത്തിക വർഷം അവസാനിച്ചു; പദ്ധതിച്ചെലവ് നൂറുകടക്കാതെ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

മു​ക്കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ച്ച​പ്പോ​ൾ പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​തി​ൽ നൂ​റ് ശ​ത​മാ​നം പി​ന്നി​ടാ​ൻ സാ​ധി​ക്കാ​തെ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ശ​രാ​ശ​രി ഇ​രു​പ​തോ​ളം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ങ്കി​ലും നൂ​റ് ശ​ത​മാ​നം ചെ​ല​വ​ഴി​ച്ചി​രു​ന്നു. ട്ര​ഷ​റി​ക​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ലോ​ക്ക​ൽ ഗ​വ​ൺ​മെ​ന്റ് മെം​ബേ​ഴ്സ് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പെ​രു​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ പി.​കെ. ഷ​റ​ഫു​ദ്ദീ​ൻ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 97.99 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ ത​വ​ണ പെ​രു​വ​യ​ൽ നൂ​റ് ശ​ത​മാ​നം പി​ന്നി​ട്ടി​രു​ന്നു. ന​രി​ക്കു​നി ര​ണ്ടാം സ്ഥാ​ന​ത്തും 88.49 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച് കൂ​ട​ര​ഞ്ഞി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 99.52 ശ​ത​മാ​ന​മാ​ണ് കൂ​ട​ര​ഞ്ഞി ചെ​ല​വ​ഴി​ച്ച​ത്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 82.98 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച ഓ​മ​ശ്ശേ​രി ജി​ല്ല​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. 76.32 ചെ​ല​വ​ഴി​ച്ച മാ​വൂ​ർ മു​പ്പ​താം സ്ഥാ​ന​ത്തും 73.1ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച തി​രു​വ​മ്പാ​ടി നാ​ൽ​പ​ത്തി​നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 87.08 ശ​ത​മാ​നം തി​രു​വ​മ്പാ​ടി ചെ​ല​വ​ഴി​ച്ചി​രു​ന്നു. 72.36 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച കൊ​ടി​യ​ത്തൂ​ർ നാ​ൽ​പ​ത്തി​ഴേ​ഴാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ മു​ന്നു വ​ർ​ഷ​വും കൊ​ടി​യ​ത്തൂ​ർ പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​തി​ൽ 100 ശ​ത​മാ​നം ക​ട​ന്നി​രു​ന്നു. ഇ​ത്ത​വ​ണ 71.8 ശ​ത​മാ​ന​മാ​ണ് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 96.38 ശ​ത​മാ​ന​മാ​യി​രു​ന്നു.

71.55 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഇ​ത് 94.67 ശ​ത​മാ​ന​മാ​യി​രു​ന്നു. മ​ല​യോ​ര​ത്തെ ഏ​ക ന​ഗ​ര​സ​ഭ​യാ​യ മു​ക്ക​ത്തി​ന് 62.72 ശ​ത​മാ​നം മാ​ത്ര​മാ​ണ് ​ചെ​ല​വ​ഴി​ക്കാ​നാ​യ​ത്. 81.45 ശ​ത​മാ​ന​മാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ദ്ധ​തി ചെ​ല​വ്.

Tags:    
News Summary - Financial-Year-Project-Allotment-Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.