കോഴിക്കോട്: ദേശീയപാതയിൽ മോഡേൺ ബസാറിന് സമീപം പുഴുവരിച്ച ഒരു ലോറി മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. നിർത്തിയിട്ട ലോറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.30 കിലോയോളം കൊള്ളുന്ന 50 ബോക്സുകളിൽ നിറച്ച ചൂട മത്സ്യമാണ് പിടികൂടിയത്.
കൊൽക്കത്തയിൽ നിന്ന് ദിവസങ്ങൾക്കുമുമ്പ് കയറ്റിവിട്ടതാണെന്നും തങ്ങൾ വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉടമകൾ വിശദീകരിച്ചെങ്കിലും വ്യക്തത വരാത്തതിനാൽ ലോറി കസ്റ്റഡിയിലെടുത്ത് കോർപറേഷൻ യാർഡിൽ സൂക്ഷിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരെത്തി, മീൻ ഉപയോഗശൂന്യമാണെന്നും ഉടൻ നശിപ്പിക്കണെമന്നും റിപ്പോർട്ട് നൽകി. ലോറിയും മീനും ശനിയാഴ്ച ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കും.കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷജിൽ കുമാർ, എച്ച്.ഐ ഒ.പി. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.