കോഴിക്കോട്: മത്സരിച്ചോടി അപകടത്തിൽ പെട്ട സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് ഫിറ്റ്നസ് റദ്ദാക്കി. മെഡി. കോളജ്- പെരുമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന ഗസൽ ബസും മെഡിക്കൽ കോളജ് -സിറ്റി റൂട്ടിലോടുന്ന സ്കൈലാർക്ക് ബസുമാണ് തൊണ്ടയാട് കാവ് ബസ് സ്റ്റോപ്പിനുസമീപം മത്സരയോട്ടത്തെത്തുടർന്ന് അപകടത്തിൽപെട്ടത്. ബസുകൾ ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സെന്ററിൽ പരിശോധിച്ചപ്പോൾ, വേഗപ്പൂട്ടുകൾ പ്രവർത്തനരഹിതമായതായും നിയന്ത്രണക്ഷമത കുറവാണെന്നും കണ്ടെത്തി.
തുടർന്ന് രണ്ട് വാഹനങ്ങളുടെയും ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്തതായി ആർ.ടി.ഒ ഓഫിസ് അറിയിച്ചു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജുമോൻ നൽകിയ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജിത് ജെ.നായർ, ടി. ധനുഷ്, എം. ഷുക്കൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.