കോഴിേക്കാട്: അഞ്ചു വയസ്സുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും ശിക്ഷ.
ചെറുവണ്ണൂർ കാരയിൽ നടറോഡിൽ േകാവിൽ പാറക്കൽ ഇബ്രാഹീമിനാണ് (62) അഞ്ചുവർഷം കഠിന തടവും 15,000 രൂപ പിഴയും കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി.ആർ. ദിനേശ് വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. 2017 മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. മേപ്പയൂർ പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ സബ് ഇൻസ്പെക്ടർ ദിനേശ് കോറോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ െക. സുനിൽ കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.