കോഴിക്കോട്: വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ് രോഗികള്‍, ക്വാറൻറീനില്‍ കഴിയുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ വോട്ടര്‍മാരെ തേടി പോളിങ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച മുതല്‍ വീടുകളിലെത്തും. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ആദ്യമായാണ് ഇവര്‍ക്ക് സ്പെഷല്‍ തപാല്‍വോട്ട് ഏര്‍പ്പെടുത്തിയത്. കോവിഡ് രോഗവ്യാപനത്തിെൻറ കൂടി പശ്ചാത്തലത്തില്‍ ആണ് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഈ സംവിധാനം. നേരത്തേ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഒരു മണ്ഡലത്തിലെ വരണാധികാരിക്കു കീഴില്‍ മുപ്പത് ടീമുകളായാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുക. രണ്ട് പോളിങ് ഉദ്യോഗസ്ഥരും ഒരു നിരീക്ഷകനും ഒരു പൊലീസുകാരനും ഒരു വിഡിയോ ഗ്രാഫറും ഓരോ ടീമിലുമുണ്ടാകും. വോട്ടര്‍മാരെയും സ്ഥാനാർഥികളെയും മുന്‍കൂട്ടി അറിയിച്ച ശേഷമാകും പോളിങ് ടീം വീടുകളില്‍ എത്തുക. എസ്.എം.എസ്. മെസേജ് വഴിയോ ബി.എല്‍.ഒ.മാര്‍ വഴിയോ ആണ് വോട്ടര്‍മാര്‍ക്ക് വിവരം കൈമാറുക.
സ്ഥാനാർഥികള്‍ക്ക് ആവശ്യമെങ്കില്‍ വരണാധികാരിയുടെ മുൻകൂർ അനുമതിയോടെ പോളിങ് ഏജൻറുമാരായി ബൂത്ത് ലെവല്‍ ഏജൻറുമാരെ നിയോഗിക്കാം. വോട്ടിങ്ങിെൻറ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താത്തവിധത്തില്‍ മുഴുവന്‍ നടപടികളും വിഡിയോയില്‍ പകര്‍ത്തും. ജില്ലയിൽ 80 നു മുകളിൽ പ്രായമുള്ള 27,403 പേരും 7417 ഭിന്നശേഷിക്കാരും 30 കോവിഡ് രോഗികളുമാണ് സ്പെഷൽ തപാൽ വോട്ടിനു അർഹർ.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.