പുത്തൂർമഠം: കടകളിൽ നിന്നുള്ള മലിനജലം തോടുകളിലേക്കൊഴുക്കിവിടുന്നതായി പരാതി. പുത്തൂർമഠം അങ്ങാടിയിലെ മഴവെള്ളം പെരുമ്പട്ട തോട്ടിലേക്കൊഴുകുന്ന ഒാവുചാൽ വഴിയാണ് ഹോട്ടലുകളടക്കമുള്ള കടകളിൽ നിന്ന് മാലിന്യം തള്ളുന്നത്. മാലിന്യം നേരിട്ട് മാമ്പുഴയിലേക്കൊഴുകിയെത്താൻ ഇത് കാരണമാവും. മലിനജലം ഒഴുകിപ്പോകാത്തതിനാൽ കെട്ടിക്കിടന്ന് പലപ്പോഴും ദുർഗന്ധം വമിക്കുന്നുണ്ട്.
യാത്രക്കാർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും തുടർ നടപടിയൊന്നുമുണ്ടായില്ല. ദുർഗന്ധം മൂലം സഹികെട്ട നാട്ടുകാർ വിഷയം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നെങ്കിലും മാലിന്യമൊഴുക്കലിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.