കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തിെൻറ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം പിടികൂടി.
കൂട്ടിലങ്ങാടി സ്വദേശി ഇസ്മായിലിൽ (55) നിന്നാണ് 1096 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്. ശനിയാഴ്ച പുലർച്ച ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ട് കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, എം. പ്രതീഷ്, സി. ജയദീപ്, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.