മദ്യം തകർക്കുന്ന ജീവിതങ്ങളുടെ കണക്കെടുക്കാൻ സർക്കാർ തയാറാകണം –അബ്ദുസ്സമദ് സമദാനി എം.പി

കോഴിക്കോട്: സർക്കാറിന്റെ മദ്യനയം നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നും മദ്യം തകർക്കുന്ന ജീവിതങ്ങളുടെ കണക്കെടുക്കാൻ സർക്കാർ തയാറാകണമെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കേരള മദ്യ നിരോധന സമിതിയുടെ 44ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് മൗലവി അയലക്കാട് അധ്യക്ഷത വഹിച്ചു.മദ്യ വിരുദ്ധ രംഗത്തെ സമഗ്രസംഭാവനക്ക് പ്രഫ. എം.പി. മന്മഥൻ അവാർഡ് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി വക്താവ് അഡ്വ. ചാർളി പോളിന് കെ.കെ. രമ എം.എൽ.എ സമ്മാനിച്ചു.

ഗാന്ധിയൻ തായാട്ട് ബാലൻ കൊടി ഉയർത്തി. സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് മൗലവി അയലക്കാട് അധ്യക്ഷത വഹിച്ചു.

തായാട്ട് ബാലൻ, സോഷ്യോ വാസു, ഡോ. ആർസു, ആർട്ടിസ്റ്റ് ശശികല എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തൃപ്രയാർ കപിലാശ്രമം പ്രസിഡന്റ് സ്വാമി തേജ സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പി.പി. ശ്രീധരനുണ്ണി, ഇ.സി. ആയിഷ, അഡ്വ. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പ്രഫ. ടി.എം. രവീന്ദ്രൻ സ്വാഗതവും ജില്ല പ്രസിഡന്റ് വി.പി. ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Government should be prepared to count the number of lives destroyed by alcohol - Abdussamad Samadani MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.