കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസിലെ വലിയ കുഴികൾ തൽക്കാലത്തേക്ക് നികത്തി. കനത്തമഴയും കുഴിയും കാരണം വാഹനഗതാഗതം ദുരിതമായത് 'മാധ്യമം' ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് അധികൃതർ ഉണർന്നത്.
പൂളാടിക്കുന്ന് മുതൽ പല ഭാഗങ്ങളിലും ക്വാറി അവശിഷ്ടങ്ങൾ ഇട്ടാണ് കുഴി നികത്തിയത്. മഴ കാരണം ടാറിങ്ങുൾെപ്പടെയുള്ള അറ്റകുറ്റപ്പണികൾ നടത്താനാവില്ല.
മഴയില്ലാത്തപ്പോൾ കൃത്യമായ അറ്റകുറ്റപ്പണിക്ക് അധികൃതർ തയാറായില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ കുഴിവെട്ടിച്ച് റോഡിനു സമീപത്തെ വെള്ളക്കെട്ടിലേക്ക് വീണു. ബൈപാസിലെ പ്രധാന പാലങ്ങളിലൊന്നായ അറപ്പുഴ പാലത്തിലെ കുഴിയും വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.