കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ നീതി തേടി ഹർഷിന ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് ജില്ലതല മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഈ സാഹചര്യത്തിനാണ് ഹർഷിനയും സമരസമിതിയും നീതിതേടി സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കുന്നത്. രാവിലെ 10 മുതലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം. ഉപവാസം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി, ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പൊലീസും സ്റ്റേറ്റ് അപ്പക്സ് അപ്പലറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.