കോഴിക്കോട്: പോപുലർഫ്രണ്ട് ആഹ്വാനംചെയ്ത ഹർത്താൽദിനത്തിൽ നഗരത്തിൽ അക്രമം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. നടക്കാവ് പൊലീസ് മൂന്നുപേരെയും നല്ലളം പൊലീസ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ ചെലവൂർ കൊല്ലറയ്ക്കൽ വീട്ടിൽ മുഹമ്മദ് ബഷീർ (52), നടക്കാവ് നാലുകുടി പറമ്പിൽ ജംഷീർ (32), പുതിയകടവ് സജ്ന നിവാസിൽ ജംഷീർ (31) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നല്ലളത്ത് കെ.എസ്.ആർ.ടി.സി ബസിനുനേരെ ആക്രമണം നടത്തിയ മാറാട് വാട്ടർ ടാങ്ക് സ്വദേശികളായ മംഗലശ്ശേരി വീട്ടിൽ ചങ്ങംപൊതി പറമ്പ് മുഹമ്മദ് ഹാതിം (38), ചങ്ങംപൊതിപറമ്പ് ബൈതുൽ ഉമർ വീട്ടിൽ അബ്ദുൽ ജാഫർ (33) എന്നിവരെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
ഹർത്താലിനോടനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മോഡേൺ ബസാർ സ്റ്റീൽ കോംപ്ലക്സിന് സമീപം രാവിലെ തൃശൂരില്‍നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിയുകയായിരുന്നു. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി സിജിക്ക് കണ്ണിനു പരിക്കേറ്റിരുന്നു.
രണ്ടു യാത്രക്കാർക്കും പരിക്കേറ്റിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഈ യുവാക്കള്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങളും നല്ലളത്തെ സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാറാട് വെച്ച് നല്ലളം സി.ഐ ബോസ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.