കോഴിക്കോട്: വയനാട്ടിലെ മാവോവാദി വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്ക് സുരക്ഷ ശക്തമാക്കി പൊലീസ്. സി.പി.എം നേതൃത്വത്തിലുള്ള ഫലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ ഫലസ്തീൻ റാലിയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പരിപാടി. വൈകീട്ട് നാലിന് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി.
ആയിരങ്ങളെത്തുന്ന പശ്ചാത്തലത്തിൽ ഹാളും പരിസരവും വെള്ളിയാഴ്ച മുതൽ തന്നെ പൊലീസ് നിരീക്ഷണത്തിലാണ്. റാലിക്കെത്തുന്നവരെ പരിശോധനകൾക്കു ശേഷമാണ് പൊലീസ് ഹാളിനുള്ളിലേക്ക് കടത്തിവിടുക. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും പരിശോധന നടത്തും.
രാവിലെ പത്തരക്ക് കാലിക്കറ്റ് ടൗൺ സർവിസസ് സഹകരണ ബാങ്ക് രജതജൂബിലി ആഘോഷം തളിയിലെ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിലും ഉച്ചക്ക് 12ന് കുറ്റിക്കാട്ടൂരിൽ ഉമ്പായി മൂസിക് അക്കാദമിയും കെട്ടിട നിർമാണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇവിടങ്ങളിലും കനത്ത സുരക്ഷയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.