കോഴിക്കോട്: രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പിലെ ബാലറ്റുപെട്ടിയും പഴയകാലത്ത് പ്രചാരണത്തിന് ഉപയോഗിച്ച മെഗാഫോണും അപൂർവ നിധിപോലെ സൂക്ഷിക്കുന്ന ഒരാളുണ്ടിവിടെ. ആദ്യകാല നാണയങ്ങളുൾപ്പെടെ പുരാവസ്തുശേഖരം വിനോദമാക്കിയ ലത്തീഫ് നടക്കാവിെൻറ പക്കലാണ് പുതിയ തലമുറക്ക് കൗതുകം ജനിപ്പിക്കുന്ന വസ്തുക്കളുള്ളത്.
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് കാലഘട്ടമായ 1951-52ൽ ഉപയോഗിച്ചതാണ് ഇദ്ദേഹത്തിെൻറ പക്കലുള്ള ബാലറ്റുപെട്ടി. പെട്ടിക്ക് മുകളിൽ 1951 എന്നും ആൽവിൻ കമ്പനി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സുകുമാരസെൻ ആയിരുന്നു അക്കാലത്തെ തെരഞ്ഞെടുപ്പ് കമീഷണർ. അന്ന് ബാലറ്റുപെട്ടികൾ നിർമിക്കാൻ കരാർ ലഭിച്ചത് ഹൈദരാബാദിലെ ആൽവിൻ കമ്പനിക്കായിരുന്നു. പിൽക്കാലത്തു നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇതുപോലുള്ള ബാലറ്റുപെട്ടികൾ ഉപയോഗിച്ചിരുന്നെങ്കിലും പെട്ടിയിൽ വർഷം രേഖപ്പെടുത്തിയത് 1951ൽ മാത്രമാണ്. ബാലറ്റുകൾ വോട്ടർമാർ തന്നെ പെട്ടികളിൽ നിക്ഷേപിച്ചശേഷം ഇൗ പെട്ടികൾ മറ്റൊരു വലിയ പെട്ടിയിലാക്കി പൂട്ടി സീൽ ചെയ്ത് പൊലീസ് സാന്നിധ്യത്തിൽ വോെട്ടണ്ണുന്നതുവെര സൂക്ഷിക്കുകയായിരുന്നു പതിവ്.
വോട്ടുയന്ത്രങ്ങൾ വന്നുതുടങ്ങിയതോടെയാണ് ബാലറ്റും ബാലറ്റുപെട്ടികളും വിസ്മൃതിയിലായത്. ഇപ്പോൾ ഇത്തരം പെട്ടികൾ എവിടെയും ഉപയോഗിക്കുന്നില്ല. യന്ത്രങ്ങൾ വന്നതോെട വോെട്ടണ്ണലും എളുപ്പത്തിലായി. മുമ്പ് രാവിലെ വോെട്ടണ്ണൽ തുടങ്ങിയാൽ രാത്രിയായിരുന്നു ഫലം വന്നിരുന്നെതങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് ജയപരാജയം അറിയാനാവും.
ബാലറ്റുപെട്ടിപോലെ അപൂർവമായ ഒന്നാണ് മെഗാഫോൺ. ശബ്ദം ഉച്ചത്തിൽ പുറത്തേക്ക് വരാൻ തകിടുകൊണ്ട് ഉണ്ടാക്കിയ നാളംപോലുള്ള ഉപകരണമാണിത്. ഇതിെൻറ ചെറിയ ഭാഗത്തുകൂടി പറയുന്ന കാര്യങ്ങൾ വലിയ ഭാഗത്തുകൂടി ഉച്ചത്തിൽ പുറത്തുവരും. വൈദ്യുതിയും മൈക്ക് സെറ്റുകളും സർവസാധാരണമാകുന്നതിനു മുമ്പാണ് മെഗാഫോണുകൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പുറമെ സർക്കാർ ഉത്തരവുകൾ ജനങ്ങളെ അറിയിക്കുന്നതിനും മെഗാഫോൺ ഉപയോഗിച്ചിരുന്നു. 1970 -75 കാലഘട്ടം വെര കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ െതരഞ്ഞെടുപ്പ് പ്രചാരണത്തിന് പൊതുയോഗങ്ങളിലും മറ്റും മെഗാഫോണുകൾ ഉപയോഗിച്ചിരുന്നു. ബാലറ്റുപെട്ടി മലപ്പുറം വളാഞ്ചേരിയിൽ നടന്ന പ്രദർശനത്തിൽനിന്നും മെഗാഫോൺ ഒഞ്ചിയം സ്വദേശിയിൽ നിന്നുമാണ് തനിക്ക് ലഭിച്ചെതന്ന് ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.