കൂരാച്ചുണ്ട്: മരുതോങ്കര - ഇരുപത്തിയെട്ടാം മൈൽ മലയോര ഹൈവേ വികസനത്തിനായി വിവിധ തലത്തിലുള്ള സർവേ പൂർത്തിയായിട്ടും കൂരാച്ചുണ്ട് പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ നടപടി പ്രതിസന്ധിയിൽ. ഉടമകൾ ഭൂമി വിട്ടുനൽകാൻ തയാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഉടമകളിൽ നിന്ന് സമ്മതപത്രം ലഭ്യമാക്കി ഭൂമി ഏറ്റെടുക്കാൻ ഗ്രാമപഞ്ചായത്ത് മുൻ കൈയെടുക്കണമെന്ന് എൽ.ഡി.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ യാത്ര സൗകര്യം വർധിപ്പിക്കുന്നതിനും ടൂറിസം, വാണിജ്യം തുടങ്ങി വികസന കുതിപ്പിനും കാരണമാവുന്ന മലയോര ഹൈവേ എത്രയും വേഗം സാധ്യമാവുന്നതിന് ജനങ്ങളുടെ സംഘടിത മുന്നേറ്റം ആവശ്യമാണ്.
ഈ ആവശ്യം ഉന്നയിച്ച് എൽ.ഡി.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽജൂൺ 27ന് അഞ്ചിന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ജനകീയ കൺവെൻഷനും ജൂലൈ നാലിന് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണയും നടത്താൻ തീരുമാനിച്ചു . ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. വി.ജെ. സണ്ണി, കെ.ജി. അരുൺ, ഒ.ഡി. തോമസ്, എ.കെ. പ്രേമൻ, വിത്സൻ പാത്തിച്ചാലിൽ, എൻ.കെ. കുഞ്ഞമ്മദ്, കെ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.