മനുഷ്യാവകാശ കമീഷൻ ഇടപെടൽ; താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി

കോ​ഴി​ക്കോ​ട്: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ത​ട​യാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ.​ഡി.​എ​മ്മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ബൈ​ജു​നാ​ഥി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും കെ​ട്ടി​ട സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​വ​രു​ന്ന ടോ​റ​സ്, ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക്ക് മൂ​ന്ന് മു​ത​ൽ ഒ​മ്പ​തു​വ​രെ​യും തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ആ​ർ.​ആ​ർ.​ടി ടീം ​രൂ​പ​വ​ത്ക​രി​ച്ച് മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്കും. ചു​ര​ത്തി​ൽ കു​ടു​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റും. ആ​ർ.​ആ​ർ.​ടി​ക്ക് ര​ണ്ട് ടീം ​രൂ​പ​വ​ത്ക​രി​ക്കും. വ​യ​നാ​ട് ആ​ർ.​ടി.​ഒ പൊ​ലീ​സ് മേ​ധാ​വി​യു​മാ​യി ചേ​ർ​ന്നും കോ​ഴി​ക്കോ​ട് ആ​ർ.​ടി.​ഒ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​മാ​യി ചേ​ർ​ന്നും ടീം ​രൂ​പ​വ​ത്ക​രി​ക്ക​ണം.

ട്രാ​ഫി​ക് ഔ​ട്ട് പോ​സ്റ്റു​ക​ളി​ൽ വ​യ​ർ​ലെ​സ് സം​വി​ധാ​നം മു​ഖേ​ന ചു​രം റോ​ഡ് ആ​രം​ഭി​ക്കു​ന്നി​ട​ത്തും അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​ത്തും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​തി​നാ​യി ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം ഉ​പ​യോ​ഗി​ക്കാം.

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ബ​ദ​ൽ പാ​ത​യാ​യി പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റെ​ത്ത​റ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ എം.​എ​ൽ.​എ ത​ല യോ​ഗം വി​ളി​ക്കും. ചു​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും ശു​ചി​മു​റി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കും. ടേ​ക്ക് എ ​ബ്രേ​ക്ക് സം​വി​ധാ​നം പ​രീ​ക്ഷി​ക്കും.

ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ട​ദോ​ൽ വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ ക​യ​റ്റി വി​ടാ​തെ ഗ​താ​ഗ​ത കു​രു​ക്ക് പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കും. ചു​ര​ത്തി​ന്റെ വീ​തി കൂ​ട്ടാ​ൻ പൊ​തു​മ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്റെ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ദേ​ശീ​യ പാ​ത വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

ചു​രം റോ​ഡി​ലു​ള്ള അ​ന​ധി​കൃ​ത ക​ട​ക​ൾ നീ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ല ക​ല​ക്ട​റും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗ​താ​ഗ​ത​ത​ട​സ്സം തു​ട​രു​മെ​ന്ന് ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി ഉ​റ​പ്പാ​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

പൊ​ലീ​സ് സേ​ന​യെ ആ​വ​ശ്യാ​നു​സ​ര​ണം വി​നി​യോ​ഗി​ക്ക​ണം. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ റി​വ്യൂ ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു ജി​ല്ല ക​ല​ക്ട​ർ​മാ​രും പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ത്തേ​രി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags:    
News Summary - Human Rights Commission intervention; Steps taken to control traffic jam at Thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.