കോഴിക്കോട്: നീതിയില്ലെങ്കില്‍ നീ തീയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കൈകോര്‍ക്കുകയാണ് 'നീതി' എന്ന യുവജന ഓണ്‍ലൈന്‍ കൂട്ടായ്മ. ഇതിനകം 3000ത്തിൽപരം യുവതീയുവാക്കള്‍ കൂട്ടായ്മയുടെ ഭാഗമായി.
സമീപകാലത്ത് നീതി ലഭിക്കാതെപോയ വാളയാറും പാലത്തായിയും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളെ കൊണ്ടാവുന്നത് നിര്‍വഹിക്കുക എന്ന ലക്ഷ്യത്തിലാണ് കൂട്ടായ്മ. സമൂഹ മാധ്യമങ്ങളെ സമരഭൂമിയാക്കിയും അങ്ങാടികളിലും ബസ്സ്റ്റോപ്പുകളിലും അധികാര കേന്ദ്രങ്ങളുടെ മുന്നിലുമായി വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് കുട്ടികള്‍ക്കും പൊതു സമൂഹത്തിനിടയിലും അവബോധം നടത്തുക, നൈസര്‍ഗികമായ കലാവാസനകളെ ഗുണപരമായി ഉപയോഗപ്പെടുത്തുക, സാമൂഹമാധ്യമങ്ങളുടെ സാധുതയെ പരമാവധി ഉപയോഗപ്പെടുത്തി വിവിധ തലത്തിലും തരത്തിലുമുള്ള അവബോധ സന്ദേശങ്ങള്‍ തയാറാക്കി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങളില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കണമെന്നതാണ് ആവശ്യം. 'നീതിക്കായി ഒരു തൈ' 3000 പ്രതിഷേധ തൈ നടീല്‍, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വിഷയത്തില്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു ലക്ഷം മെയിലുകള്‍, മുഖ്യമന്ത്രിക്ക് 100 കൊച്ചുകുട്ടികളുടെ 'കുട്ടിക്കത്ത്', നൂറോളം കലാകാരന്മാരുടെ ചിത്രങ്ങള്‍ ചേര്‍ത്ത ആര്‍ട് പ്രൊട്ടസ്റ്റ്, ഇന്‍സ്റ്റഗ്രാം തത്സമയ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, അവതരണങ്ങള്‍ തുടങ്ങി ലക്ഷ്യപൂര്‍ത്തീകരണത്തിനായി വിവിധ പരിപാടികൾ ഇൗ കൂട്ടായ്മ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.