കോഴിക്കോട്: അടിയാള ജീവിതത്തിെൻറ ചോരയും കണ്ണീരും ഉണങ്ങാത്ത അനുഭവ മുദ്രകളും തലമുറകളിലൂടെ വാമൊഴിയായി പ്രചരിച്ച ചരിത്ര യാഥാർഥ്യങ്ങളും അടയാളപ്പെടുത്തിയ എഴുത്തുകാരൻ യു.എ. ഖാദറിെൻറ ഒാർമയിൽ കോഴിക്കോട്. ദേശാനുഭവത്തെ ഭാഷാനുഭവമാക്കിയ അനശ്വര കഥാകാരെൻറ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഖാദർ പെരുമക്ക് ടൗൺഹാളിൽ തുടക്കമായി. യു.എ. ഖാദർ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.
െെഹസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഖാദർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരത്തോടെയാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബർമക്കാരനായി ജനിച്ചെങ്കിലും ജന്മനാടിനേക്കാൾ കൂടുതൽ മലയാള മണ്ണിനെ യു.എ. ഖാദർ സ്നേഹിച്ചെന്നും കോഴിക്കോടിെൻറ കുതിപ്പിലും കിതപ്പിലും എന്നും അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാടൻ കഥാപാത്രങ്ങളെ നാടൻ ഭാഷയിൽ അവതരിപ്പിച്ച് അദ്ദേഹം ജനകീയമാക്കി.
ഭാരതത്തിെൻറ മതേതര മൂല്യങ്ങളിൽ സ്വാധീനിക്കപ്പെടുകയും നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു യു.എ. ഖാദറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിെൻറയും സംസ്കാരത്തിെൻറയും അടിവേരും അടിത്തട്ടും തേടിയുള്ള യാത്രയായിരുന്നു യു.എ. ഖാദറിെൻറ ജീവിതമെന്ന് കഥാകാരൻ വി.ആർ. സുധീഷ് അഭിപ്രായപ്പെട്ടു. െെവവിധ്യങ്ങളും െെവരുധ്യങ്ങളും തേടിയുള്ള യാത്രയിൽ സാധാരണക്കാരുടെ അന്തഃസംഘർഷങ്ങളും ഖാദർ കഥകളിൽ നിറഞ്ഞുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഛായാചിത്ര അനാച്ഛാദനം മേയർ ബീന ഫിലിപ് നിർവഹിച്ചു. യു.എ. ഖാദറിെൻറ പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും പ്രത്യേക സ്റ്റാളിൽ പ്രദർശിപ്പിച്ചു. അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം ഉണ്ടായിരുന്നു. ചിത്രരചന മത്സരത്തിലെ വിജയികൾക്ക് എം.കെ. മുനീർ എം.എൽ.എ സമ്മാനം നൽകി.
സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ജമാൽ കൊച്ചങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 'ഭാഷയിലെ വേറിട്ട വഴികൾ' എന്ന വിഷയത്തിൽ സെമിനാറും 'ഉറഞ്ഞാടുന്ന ദേശങ്ങൾ' എന്ന ഡോക്യുമെൻററി പ്രദർശനവും നടന്നു. ഞായറാഴ്ച പുസ്തക പ്രകാശനവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. സമാപന സമ്മേളനം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ടി.പത്മനാഭൻ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.