കോഴിക്കോട്: വായ്പ അനുവദിക്കണമെങ്കിൽ ഇൻഷുറൻസ് എടുക്കണമെന്ന ബാങ്കിെൻറ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് എടുത്ത തനിക്ക് അടച്ച പ്രീമിയം തിരികെ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ ബാങ്കുകളിൽനിന്ന് വിശദീകരണം തേടി.
ഫെഡറൽ ബാങ്കും ഐ.ഡി.ബി.ഐ ബാങ്കും പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 2012 ലാണ് പരാതിക്കാരനായ ബേപ്പൂർ സ്വദേശി എ. മുരളീധരൻ ഫെഡറൽ ബാങ്കിൽനിന്നും വായ്പയെടുത്തത്. വായ്പ ലഭിക്കണമെങ്കിൽ ഐ.ഡി.ബി.ഐ ബാങ്കിെൻറ ഇൻഷുറൻസ് എടുക്കണമെന്ന് ഫെഡറൽ ബാങ്ക് ആവശ്യപ്പെട്ടു.
2012ൽ താൻ എടുത്ത ഇൻഷുറൻസിെൻറ അടച്ച പ്രീമിയം 2021 ആയിട്ടും മടക്കിനൽകിയില്ലെന്നാണ് പരാതി. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത തന്നെ കൊണ്ട് ഇംഗ്ലീഷിലുള്ള കരാറിൽ ബാങ്ക് ഒപ്പിട്ടുവാങ്ങിയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ദുര്യോഗമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.