ബേപ്പൂർ: ജലോത്സവ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനച്ചടങ്ങിനായി ബേപ്പൂർ മറീന ജെട്ടിയിൽ സജ്ജീകരിച്ച സ്റ്റേജിന് മുന്നിൽ ഇരുന്ന മാന്ത്രികൻ പ്രദീപ് ഹുഡിനോയ്ക്ക് തലയിൽ ഇരുമ്പുതൂൺ വീണു പരിക്കേറ്റു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിെന്റ അധ്യക്ഷപ്രസംഗത്തിനു ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴാണ് സംഭവം. വേദിക്ക് അരികിലെ ട്യൂബ്ലൈറ്റ് സ്ഥാപിച്ച ഇരുമ്പുതൂൺ കാണികളോടൊപ്പം ഇരുന്ന പ്രദീപിെൻറ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സജിത്ത് പ്രദീപിനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിപാടി നടക്കവെ മഴയും കാറ്റും കാരണമാണ് ഇരുമ്പ് തൂൺ നിലംപതിച്ചത്. ബേപ്പൂർ പുലിമുട്ട് റോഡിലെ ജങ്കാർ ജെട്ടിക്കടുത്ത ഹാർബർ എൻജിനീയറിങ് വകുപ്പ് ഓഫിസിൽ സ്വാഗതസംഘം ഓഫിസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തശേഷം, ചടങ്ങ് കടപ്പുറത്ത് സജ്ജീകരിച്ച വേദിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.