മകൻ വേട്ടയാടപ്പെടുന്നത് നീതിക്കുവേണ്ടി ശബ്​ദിച്ചതിനാൽ –ആസിഫി​െൻറ മാതാപിതാക്കൾ

കോഴിക്കോട്: ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യ വിദ്യാർഥിയും പൗരത്വസമര നേതാവുമായ ആസിഫ് ഇഖ്ബാൽ തൻഹക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട വേട്ട ആസൂത്രിതമാണെന്നും നീതിക്ക് വേണ്ടി ശബ്​ദിച്ചതിനാലാണ് തങ്ങളുടെ മകനെ ജയിലിലടച്ചിരിക്കുന്നതെന്നും ആസിഫി​െൻറ മാതാപിതാക്കൾ.

ഝാർഖണ്ഡ് സ്വദേശിയും എസ്.ഐ.ഒ പ്രവർത്തകനുമായ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ അറസ്​റ്റിന് 100 ദിവസം തികഞ്ഞ പശ്ചാത്തലത്തിൽ ജയിലിലടക്കപ്പെട്ട മുഴുവൻ പൗരത്വ പ്രക്ഷോഭകരെയും മോചിപ്പിക്കുക എന്നാവശ്യമുയർത്തി എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ആസിഫി​െൻറ മാതാവ് ജഹാൻ ആരയും പിതാവ് അബ്​ദുല്ലയും.

എസ്.ഐ.ഒ ദേശീയ സെക്രട്ടറി ശബീർ കൊടുവള്ളി, പൗരത്വ സമര നേതാവ് ലദീദ ഫർസാന, ജാമിഅ വിദ്യാർഥി നേതാവ് ഷഹീൻ അബ്​ദുല്ല, എസ്.ഐ.ഒ ഡൽഹി പ്രസിഡൻറ് അബുൽ അ്​അലാ സുബ്ഹാനി, ആസിഫി​െൻറ സഹപാഠി കെ.പി. തശ്​രീഫ് എന്നിവരും സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.