ഗവ.എച്ച് എസ് എസ് പുത്തുരിൽ നടക്കുന്ന സബ്ജില്ലാ കലോത്സവത്തിൽ പ്രധാന വേദികളിലെ പ്രധാന ഇനങ്ങൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ട് ലിറ്റിൽ കൈറ്റ്സിന്റെ ക്യാമറക്കണ്ണുകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ഐ.ടി@സ്കൂളിന് കീഴിലെ ലിറ്റിൽ കൈറ്റ്സ്. വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിനിമയ വിദ്യയിൽ അഭിരുചി വളർത്തുകയാണ് ക്ലബിന്റെ ഉദ്ദേശ്യം. ഉപജില്ലയിലെ എം.യു.എം എച്ച് എസ് എസ്,
സെന്റ്. ആന്റണീസ് ഗേൾസ് എച്ച് എസ് എസ് , ടെക്നിക്കൽ ഹൈസ്കൂൾ, ഗവ.എച്ച് എസ് എസ് മണിയൂർ, ബി.ഇ.എം എച്ച്. എസ് എസ്, കുഞ്ഞാലി മരക്കാർ എച്ച്.എസ്.എസ് ജെ.എൻ.എം എച്ച്.എസ് എസ്, ഗവ.സംസ്കൃതം എച്ച് എസ് എന്, ഗവ.എച്ച് എസ് എസ് പുത്തൂർ എന്നീ വിദ്യാലയങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കലോത്സവ വേദികളിലെ ഡിജിറ്റൽ ഡോക്യുമെന്റേഷന് നേതൃത്വം നൽകിയത്. ഈ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം കൈറ്റിന്റെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നൽകിയിരുന്നു. ഒരോ വിദ്യാലയത്തിലെയും ലിറ്റിൽ കൈറ്റ് സ് മാസ്റ്റേഴ്സും മിസ്ട്രസുമാരും ഓരോ വേദിയിലും കുട്ടികൾക്ക് പിന്തുണയുമായുണ്ട്. നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാനും പ്രയോഗിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികൾ.
കലോത്സവ വേദി ശിശു സൗഹൃദമാക്കുക , കുട്ടികളുടെ സങ്കേതിക കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡിജിറ്റൽ ഡോക്യുമെന്റേഷ കമ്മിറ്റി ഇങ്ങനെയൊരു സംരംഭത്തിന് ഒരുങ്ങിയത്. കൗൺസിലർ ശ്രീജ ചെർപേഴ്സനായും, മിത്തു തിമോത്തി കൺവീനറായുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ എകോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.