കോഴിക്കോട്: വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സമയമായെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആധാര്‍ കാര്‍ഡും ഇലക്ടറല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് മാറ്റിനിര്‍ത്തി 2024ലും തുടര്‍ ഭരണം സാധ്യമാക്കാനുള്ള ഗൂഢപദ്ധതിയാണ് ലക്ഷ്യംവെക്കുന്നതെന്നും അവർ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബറില്‍ സംഘടിപ്പിക്കും.
കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡന്റായി ഡോ. ഇ.കെ. അഹ്മദ് കുട്ടിയെയും ജന. സെക്രട്ടറിയായി സി.പി. ഉമര്‍ സുല്ലമിയെയും സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
എം. അഹ്മദ് കുട്ടി മദനിയാണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി കെ. അബൂബക്കര്‍ മൗലവി, സി. മമ്മു കോട്ടക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി. മുഹമ്മദ് ഹനീഫ, എം.എം. ബഷീര്‍ മദനി, കെ.പി. അബ്ദുറഹ്മാന് സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, കെ.എം. കുഞ്ഞമ്മദ് മദനി, എൻജിനീയര്‍ സൈതലവി വയനാട് എന്നിവരെയും സെക്രട്ടറിമാരായി പ്രഫ. കെ.പി. സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, കെ.എല്‍.പി. ഹാരിസ്, ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. മുസ്തഫ സുല്ലമി, ഇസ്മായില്‍ കരിയാട്, എം.ടി. മനാഫ്, കെ.എ. സുബൈര്‍ ആലപ്പുഴ, ഫൈസല്‍ നന്മ, സുഹൈല്‍ സാബിര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.