കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഉച്ചക്കുശേഷം വേണ്ടത്ര ഡോക്ടർമാരില്ല. സ്ത്രീകൾക്കുവേണ്ടിയുള്ള ആശുപത്രിയിൽ ഉച്ചക്കുശേഷം ഒരാൾ മാത്രമാണ് ഒരു സമയം ഡ്യൂട്ടിയിലുള്ളത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറും ഡ്യൂട്ടി മെഡിക്കൽ ഓഫിസറുമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക.
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ കുട്ടികളെയും സ്ത്രീകളെയും പരിശോധിക്കാൻ പ്രാപ്തരായവരായിരിക്കും. ഇവരാണ് അടിയന്തര കേസുകൾ പരിശോധിക്കുന്നത്. ഗുരുതരാവസ്ഥയിലാെണങ്കിൽ മറ്റു ഡോക്ടർമാരെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ആകെ കോട്ടപ്പറമ്പിൽ 12 ഗൈനക്കോളജിസ്റ്റുകളാണുള്ളത്.
ദിവസവും മൂന്നു യൂനിറ്റ് ഒ.പിയുണ്ട്. ഓരോ യൂനിറ്റിലുമായി മൂന്നു ഡോക്ടർമാർ വീതവും ഡ്യൂട്ടിയിലുണ്ടാകും. ഒ.പി, വാർഡ്, തിയറ്റർ എന്നിവിടങ്ങളിൽ ഡ്യൂട്ടി വേണ്ടതിനാൽ മൂന്നു പേർ രാവിലെ ഉണ്ടാകണം. ഉച്ചക്ക് രണ്ടു മുതൽ എട്ടുവരെ ഒരാളും രാത്രി എട്ടു മുതൽ പിറ്റേ ദിവസം രാവിലെ എട്ടുവരെ ഒരാളുമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. അടിയന്തര പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ ഡോക്ടർമാരെ ഫോണിൽ വിളിച്ചുവരുത്തുകയാണ് ചെയ്യുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.