കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പുതിയ പദ്ധതികളായി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, പവര്‍ ലോണ്‍ട്രി, എയ്‌റോബിക് കമ്പോസ്റ്റ് യൂനിറ്റ് എന്നിവ തുടങ്ങി. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഉദ്ഘാടനം ചെയ്തു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് 15.83 ലക്ഷം രൂപയാണ് ചെലവ്.
പവര്‍ ലോണ്‍ട്രിക്ക് 41.76 ലക്ഷവും എയ്‌റോബിക് പോസ്റ്റ് യൂനിറ്റിന് 2.21 ലക്ഷവുമാണ് ചെലവ്. എം.എല്‍.എ ഫണ്ട്, ആര്‍.എസ്.ബി.വൈ ഫണ്ടുകളില്‍നിന്നാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാണ് സജ്ജമാക്കിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ മുഖ്യപരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക വികസനത്തിന്റെ നിര്‍ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണ്.
ചികിത്സാരംഗത്ത് പല നൂതന പദ്ധതികളും കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ നടപ്പാക്കി വരുകയാണ്. ആശുപത്രിയുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണ്. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നതെന്നും ഇതില്‍ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലറും എച്ച്.എം.സി മെംബറുമായ എസ്.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായി. എച്ച്.എം.സി അംഗങ്ങളായ കുഞ്ഞഹമ്മദ്, കെ.എം. അബ്ദുൽ മനാഫ്, ഹസീന ഷംസുദ്ദീന്‍, സി.കെ. നരേന്ദ്ര ബാബു, ബി.കെ. പ്രേമന്‍, അഡ്വ. പി.എം. ഹനീഫ്, ടി. ലതകുമാര്‍, ടി. മനോജ്കുമാര്‍, മുഹമ്മദ് റാസിഖ്, എ.എ. സവാദ്, ഫിറോസ് എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് എം. സുജാത സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് പി.പി. പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.