കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ ആണെന്ന വ്യാജ വാർത്ത പ്രചരിക്കുന്നതിനിടയിൽ വ്യക്തത വരുത്തി ജില്ലാ കലക്ടർ. ഫേസ്ബുക്കിലൂടെയാണ് കലക്ടർ വ്യാജവാർത്ത നിഷേധിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കിയത്.
കോഴിക്കോട് ജില്ലയിൽ നിലവിൽ ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക.
എന്നാണ് കലക്ടർ ഫേസ്ബുക്കിൽ വിശദീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.