കോഴിക്കോട്: പ്രവർത്തകരുടെ ആവേശത്തിനിടയിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. ഗ്രൂപ് വ്യത്യാസമില്ലാതെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം സ്ഥാനാരോഹണ ചടങ്ങിെനത്തി. പ്രവര്‍ത്തകരുടെ പ്രാതിനിധ്യമില്ലാത്ത ഒരു ബൂത്ത് പോലും ഇനിയുണ്ടാവില്ലെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പുതിയ തലമുറക്കും രാഷ്ട്രീയ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. പുതിയ അംഗങ്ങള്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുഖ്യ അജണ്ടയായി പരിഗണിക്കും. പ്രസിഡെൻറന്ന നിലയിലും വ്യക്തിപരമായും ഗ്രൂപ് കളിക്കില്ല. എന്നാല്‍, ഗ്രൂപ് യോഗ്യതയും അയോഗ്യതയുമാകില്ലെന്നും പ്രവീൺ കുമാർ ആവർത്തിച്ചു.
സ്ഥാനമൊഴിയുന്ന പ്രസിഡൻറ് യു. രാജീവന് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന് പുതിയ പ്രസിഡൻറിന് മധുരം നല്കി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ്, എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്, പി.എം. നിയാസ്, കെ.പി.സി.സി വക്താവ് കെ.സി അബു, യു.ഡി.എഫ് ജില്ലാ പ്രസിഡൻറ് കെ. ബാലനാരായണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, എന്‍.എസ്.യു അഖിലേന്ത്യ സെക്രട്ടറി ശൗര്യ വീര്‍ , എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ, കേരള കോണ്‍ഗ്രസ് നേതാവ് സി.എം ജോർജ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.