കാരശ്ശേരി എസ്.കെ സ്മൃതി കേന്ദ്രം വെള്ളത്തിൽ മുങ്ങിയപ്പോൾ

പ്രളയത്തിൽ തകർന്നൊലിച്ച് കോ​ഴി​ക്കോ​ട് ജി​ല്ല

കോ​ഴി​ക്കോ​ട്: തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​പ്പ​ക​ലി​ല്ലാ​തെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വി​റ​ങ്ങ​ലി​ച്ച്​ ജി​ല്ല. കാ​ല​വ​ർ​ഷം ക​ണ്ണാ​ടി​ക്ക​ലി​ൽ ഒ​രാ​ളു​ടെ ജീ​വ​നെ​ടു​ക്കു​ക​യും വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ഒ​രാ​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഗ​താ​ഗ​തം നി​ല​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. ക​ക്ക​യം ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​തി​നാ​ല്‍ ര​ണ്ട് ഷ​ട്ട​റു​ക​ളും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ല​ടി വീ​തം ഉ​യ​ര്‍ത്തി.

കു​റ്റ്യാ​ടി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. പൂ​നൂ​ര്‍ പു​ഴ, മാ​ഹി​പ്പു​ഴ, കു​റ്റ്യാ​ടി​പ്പു​ഴ, ചാ​ലി​യാ​ര്‍, ചെ​റു​പു​ഴ എ​ന്നി​വ​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട നി​ല​യി​ലെ​ത്തി. തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൈ​ത​പ്പൊ​യി​ല്‍ - ആ​നോ​റ​മ്മ​ല്‍ വ​ള്ളി​യാ​ട് റോ​ഡി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 80 മീ​റ്റ​റോ​ളം റോ​ഡ് മ​ണ്ണി​ന​ട​ിയി​ലാ​യി. ഇ​വി​ടെ നി​ന്ന് ഏ​ഴു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു.

കു​റ്റി​യാ​ട് മ​രു​തോ​ങ്ക​ര വി​ല്ലേ​ജി​ല്‍ പ​ശു​ക്ക​ട​വ് ഭാ​ഗ​ത്തും ഉ​രു​ള്‍പൊ​ട്ട​ലു​ണ്ടാ​യി. ക​ട​ന്ത​റ പു​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് പൃ​ക്ക​ന്തോ​ട്, സെ​ന്റ​ര്‍ മു​ക്ക്, പീ​ടി​ക​പ്പാ​റ പ്ര​ദേ​ശ​ത്തു​ള്ള പു​ഴ​യോ​ര​വാ​സി​ക​ളെ നെ​ല്ലി​ക്കു​ന്ന് ഷെ​ല്‍ട്ട​റി​ലേ​ക്ക് മാ​റ്റി. പു​തു​പ്പാ​ടി വ​ള്ളി​യാ​ട് ആ​നോ​റ​മ്മ​ലി​ലും ഉ​രു​ൾ​പൊ​ട്ടി.

മ​ല​ബാ​റി​ലെ ര​ണ്ടു പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ളാ​യ ചാ​ലി​യാ​റും ക​ട​ലു​ണ്ടി​പു​ഴ​യും ക​ര​ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​തു​മൂ​ലം തോ​ടു​ക​ളി​ൽ നി​ന്നും ക​നാ​ലു​ക​ളി​ൽ നി​ന്നും വെ​ള്ളം ന​ദി​യി​ലേ​ക്ക് ഒ​ഴു​കി പോ​കു​ന്നി​ല്ല. ചാ​ലി​യാ​റി​ലും ക​ട​ലു​ണ്ടി പു​ഴ​യി​ലും ര​ണ്ടു​മ​ണി​ക്കൂ​റി​ൽ നാ​ലു ഇ​ഞ്ച് ഉ​യ​ര​ത്തി​ൽ വെ​ള്ളം പൊ​ങ്ങു​ന്നു​ണ്ട്. മ​ല​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്ക് മൂ​ലം ചാ​ലി​യാ​റി​ന്‍റെ ഒ​ഴു​ക്കി​ൽ വ​ൻ ചു​ഴ​ലി​യും രൂ​പ​പ്പെ​ട്ടു. രാ​മ​നാ​ട്ടു​ക​ര നീ​ലി​ത്തോ​ട് ക​ര ക​വി​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യും ചെ​റു​പു​ഴ​യും ചാ​ലി​യാ​റും ക​ര​ക​വി​ഞ്ഞ​തോ​ടെ മ​ല​യോ​ര മേ​ഖ​ല വെ​ള്ള​ത്തി​ൽ മു​ങ്ങി. മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി പാ​ർ​പ്പി​ച്ചു. പ​തി​നെ​ട്ടോ​ളം വീ​ട്ടു​കാ​ർ താ​മ​സി​ക്കു​ന്ന ക​രി​മ്പി​ൽ ഭാ​ഗ​ത്ത് ഒ​മ്പ​തോ​ളം വീ​ട്ടു​കാ​ർ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

കൊ​ടു​വ​ള​ളി​യി​ൽ നൂ​റി​ൽ​പ​രം വീ​ടു​ക​ളും നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ചെ​റു​പു​ഴ​യും പൂ​നൂ​ർ പു​ഴ​യും, ക​ള​രാ​ന്തി​രി​തോ​ടു​മാ​ണ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത്. ദേ​ശി​യ പാ​ത 766 ൽ ​നെ​ല്ലാം​ങ്ക​ണ്ടി, വാ​വാ​ട് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു.

മ​ാനിപു​രം കൊ​ള​ത്ത​ക്ക​ര​യി​ൽ വെ​ള്ളം ക​യ​റി വീ​ടു​ക​ളും ക​ട​ക​ളും മു​ങ്ങി​യ നി​ല​യി​ൽ

താ​മ​ര​ശ്ശേ​രി വ​ര​ട്ട്യാ​ക്കി​ൽ റോ​ഡി​ൽ എ​ര​ഞ്ഞി​ക്കോ​ത്ത് വെ​ള്ളം ക​യ​റി യാ​ത്ര​മാ​ർ​ഗം ത​ട​സ​പ്പെ​ട്ടു. കീ​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്ത് വീ​ട്ടി​ൽ അ​ക​പ്പെ​ട്ട് പോ​യ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളെ ന​രി​ക്കു​നി​യി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി പു​റ​ത്തെ​ത്തി​ച്ചു.

കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മു​ക്കം പാ​ലം ചോ​ണാ​ട് റോ​ഡ്, മു​ക്കം ക​ട​വ് പാ​ലം- കാ​ര​മൂ​ല റോ​ഡ്, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് മോ​യി​ല്ല​ത്ത് ജ​ങ്ഷ​ൻ റോ​ഡ്, വ​ല്ല​ത്താ​യി പാ​റ ബെ​ൻ​ഡ് പൈ​പ്പ് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. കു​മാ​ര​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​വി​ടെ 200 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്

മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നൂ​റി​ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. 120 കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടൊ​ഴി​ഞ്ഞ​ത്. 16 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മാ​വൂ​ർ - കോ​ഴി​ക്കോ​ട് പ്ര​ധാ​ന റോ​ഡി​ൽ വെ​ള്ളം ക​യ​റി. റോ​ഡി​ൽ ഏ​തു​സ​മ​യ​വും ഗ​താ​ഗ​തം നി​ല​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്. ആ​യം​കു​ളം, വി​ല്ലേ​രി​ത്താ​ഴം, കു​റ്റി​ക്ക​ട​വ് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു. കൂ​ളി​മാ​ട് - പു​ൽ​പ്പ​റ​മ്പ്, തെ​ങ്ങി​ല​ക്ക​ട​വ്- ക​ണ്ണി​പ​റ​മ്പ്, ചെ​റൂ​പ്പ കു​റ്റി​ക്ക​ട​വ് ക​ണ്ണി​പ്പ​റ​മ്പ്-​കു​റ്റി​ക്ക​ട​വ്, തു​ട​ങ്ങി​യ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​ണ്.

കൊ​ടി​യ​ത്തൂ​ർ, ചെ​റു​വാ​ടി, എ​ള്ള​ങ്ങ​ൾ, പോ​റ്റ​മ്മ​ൽ, താ​ള​ത്തി​ൽ, താ​ഴ​ത്ത് മു​റി, ക​ണ്ട​ങ്ങ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. 30ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​റു​വാ​ടി അ​ങ്ങാ​ടി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. താ​ഴ​ത്തു മു​റി, ക​ണ്ട​ങ്ങ​ൽ, ക​ണി​ച്ചാ​ടി, കു​റു​വാ​ട​ങ്ങ​ൾ ഭാ​ഗ​ങ്ങ​ളി​ലെ 20 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

പ​ള്ളി​ക​ൾ മ​ദ്റ​സ​ക​ൾ എ​ന്നി​വ​യി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കാ​രാ​ട്ട് റോ​ഡ് വെ​ള്ളം ക​യ​റി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ, വി​ല്യാ​പ്പ​ള്ളി ടൗ​ണു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി നാ​ശന​ഷ്ടം. ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി ൽ ​വാ​ളാ​ഞ്ഞി, എ​ല​ത്തു​രു​ത്തി, കോ​തു​രു​ത്തി, അ​ര​തു​രു​ത്തി തു​ട​ങ്ങി​യ തു​രു​ത്തു​ക​ൾ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു.

ചെറുവാടി അങ്ങാടിയിൽ വെള്ളം കയറിയപ്പോൾ

ഇ​രു​വ​ഴി​ഞ്ഞി പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി ടൗ​ണി​ൽ വെ​ള്ളം വെ​ള്ളം ക​യ​റി. തി​രു​വ​മ്പാ​ടി - ഓ​മ​ശ്ശേ​രി റോ​ഡ് , കൂ​ട​ര​ഞ്ഞി റോ​ഡ് , പു​ല്ലൂ​രാം​പാ​റ റോ​ഡ് , മു​ക്കം റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച വെ​ള്ളം ക​യ​റി​യ​തി​നാ​ൽ തി​രു​വ​മ്പാ​ടി ഒ​റ്റ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി കെ. ​എ​സ്.​ആ​ർ.​ടി സി ​യു​ടെ താ​ൽ​ക്കാ​ലി​ക വ​ർ​ക്ക്ഷോ​പ്പി​ൽ വെ​ള്ളം ക​യ​റി. 

ക​ര​ക​വി​ഞ്ഞ് പുഴകൾ

സം​സ്ഥാ​ന​പാ​ത​യി​ൽ ഗതാഗതം നിലച്ചു

എ​ക​രൂ​ൽ: പൂ​നൂ​ർ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് മ​ട​ത്തും​പൊ​യി​ൽ ഞാ​റ​പ്പൊ​യി​ൽ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. പ​ല​രും വീ​ടു​ക​ളി​ൽ​നി​ന്ന് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റി. പൂ​നൂ​ർ ടൗ​ണി​ന​ടു​ത്ത് അ​വേ​ലം ഭാ​ഗ​ത്ത് സം​സ്ഥാ​ന​പാ​ത​യി​ൽ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു.

പൂ​നൂ​ർ​മ​ട​ത്തും പൊ​യി​ൽ റോ​ഡി​ലും ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. പ​ല​രു​ടെ​യും വീ​ട്ടു​മു​റ്റ​ത്തു​വ​രെ പു​ഴ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി. വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ കു​ടും​ബ​ങ്ങ​ളെ താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ൽ പു​റ​ത്തെ​ത്തി​ച്ചു.

മ​ട​ത്തും പൊ​യി​ൽ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് കാ​ർ​ഷി​ക വി​ള​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ച്ചു. ഞാ​റ​പ്പൊ​യി​ൽ ഭാ​ഗ​ത്ത് വ​യ​ൽ മു​ഴു​വ​നും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മൊ​കാ​യി ഭാ​ഗ​ത്ത് പൂ​നൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

പൂ​നൂ​ർ മ​ട​ത്തും​പൊ​യി​ൽ പൂ​വ​ൻ​ക​ണ്ടി രാ​ജീ​വ​ൻ, പൂ​വ​ൻ​ക​ണ്ടി റ​ഹീം എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്കും പൂ​വ​ൻ​ക​ണ്ടി മ​ജീ​ദ് ബ​ന്ധു​വീ​ട്ടി​ലേ​ക്കും താ​മ​സം മാ​റി. പെ​രി​ങ്ങ​ളം വ​യ​ൽ ഭാ​ഗ​ത്ത് കോ​ള​നി പ്ര​ദേ​ശ​ത്ത് ഏ​താ​നും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പൂ​നൂ​ർ ചേ​പ്പാ​ല അ​ര​യാ​ണി​പ്പ​റ​മ്പി​ൽ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ന​രി​ക്കു​നി റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി.

ചേ​പ്പാ​ല​ക്ക​ടു​ത്ത് അ​വേ​ലം ഭാ​ഗ​ത്ത് അ​വേ​ല​ത്ത് മൊ​യ്തീ​ൻ​കു​ട്ടി, മ​ജീ​ദ്, ഭാ​സ്ക​ര​ൻ, മു​ഹ​മ്മ​ദ് മു​സ് ലി​യാ​ർ, മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്, ഷൗ​ക്ക​ത്ത​ലി ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഷൗ​ക്ക​ത്ത​ലി ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ചേ​പ്പാ​ല ഭാ​ഗ​ത്ത് അ​ങ്ങാ​ടി​പ്പ​റ​മ്പി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. താ​മ​ര​ശ്ശേ​രി - കൊ​യി​ലാ​ണ്ടി റൂ​ട്ടി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ ടി.​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു. എ​ക​രൂ​ൽ, പൂ​നൂ​ർ, എ​സ്റ്റേ​റ്റ് മു​ക്ക് തു​ട​ങ്ങി​യ പ്ര​ധാ​ന അ​ങ്ങാ​ടി​ക​ളെ​ല്ലാം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടു.

ന​ടു​വ​ണ്ണൂ​രി​ൽ നൂ​റോ​ളം വീ​ടു​ക​ൾ വെള്ളത്തിൽ

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ൻ പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പു​ഴ​യോ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ന​ടു​വ​ണ്ണൂ​ർ സൗ​ത്ത് എ.​എം.​യു.​പി സ്കൂ​ളി​ൽ വെ​ള്ളം ക​യ​റി. ന​ടു​വ​ണ്ണൂ​ർ പേ​രാ​മ്പ്ര സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​വ​ണ്ണൂ​ർ അ​ങ്ങാ​ടി​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ന​ടു​വ​ണ്ണൂ​ർ സൗ​ത്ത് എ.​എം.​യു.​പി സ്കൂ​ളി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ

ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വാ​ക​യാ​ട് എ.​യു.​പി സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. ന​ടു​വ​ണ്ണൂ​ർ അ​യ​നി​ക്കാ​ട് തു​രു​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വാ​ക​യാ​ട്ട് 110 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

രാ​മ​ൻ പു​ഴ​യോ​ര​ത്തു​ള്ള കോ​വ്വു​മ്മ​ൽ കു​നി, സു​രേ​ന്ദ്ര​ൻ, കോ​വ്വു​മ്മ​ൽ സ​തി, കോ​വു​മ്മ​ൽ കു​നി വി​നോ​ദ് എ​ന്നി​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. വെ​ങ്ങ​ള​ത്ത് ക​ണ്ടി ക​ട​വി​ലെ മ​ര​ക്കാ​ട്ട് താ​ഴ കു​നി ക​മ​ല​യെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റ്റി. തി​രു​മം​ഗ​ല​ത്ത് അ​മ്മ​ദി​ന്റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി.

ന​ടു​വ​ണ്ണൂ​ർ മ​ന്ദ​ങ്കാ​വ് കൊ​യി​ലാ​ണ്ടി റൂ​ട്ടി​ലെ വെ​ങ്ങ​ള​ത്ത് ക​ണ്ടി ക​ട​വി​ൽ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി. ഇ​ത് കാ​ര​ണം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. മ​ര​ക്കാ​ട്ട് താ​ഴെ പ​രേ​ത​നാ​യ വെ​ങ്ങി​ലേ​രി രാ​ഘ​വ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി.

ക​രി​മ്പാ​പൊ​യി​ലിൽ വെ​ള്ളം ക​യ​റി​യ ഭാ​ഗ​ത്തു​നി​ന്ന് തോ​ണി​യി​ൽ കു​ടും​ബ​ത്തെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്നു

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മ​റ്റ് വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. പു​തു​ക്കോ​ട്ട് താ​ഴെ ഫി​റോ​സ്, തേ​ച്ചേ​രി താ​ഴെ കാ​സിം, തി​രു​മം​ഗ​ല​ത്ത് അ​മ്മ​ത്, ക​ല്ലി​ടു​ക്കി​ൽ താ​ഴ കു​നി ഉ​മ്മ​ർ കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ൽ വ​ല്ലോ​റ​മ​ല ഭാ​ഗ​ത്ത് വ​ലി​യ ക​ല്ല് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് മ​ക്കാ​ട്ട് ചെ​ക്കൂ​ട്ടി നാ​രാ​യ​ണി എ​ന്നി​വ​രെ ഉ​ള്ളി​യേ​രി​യു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി താ​മ​സി​ച്ചു.

ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ തോ​ട്ടു​മൂ​ല പ​ള്ളി​ക്ക് സ​മീ​പം നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​രോ​ത്ത് കു​നി -കോ​യ, സി​റാ​ജ്, അ​നീ​ഫ, കു​ഞ്ഞാ​മി, അ​ബൂ​ബ​ക്ക​ർ, അ​ല​വി വ​യ​ലി​ൽ, വൈ​ഷ്ണ​വം വി​ശ്വ​ൻ, സ​നാ​സ് കെ​ട്ടി​ൽ, ഹി​ള​ർ കെ​ട്ടി​ൽ, ലാ​വ​ണ്യ സ​രോ​ജി​നി, ചി​ല്ല നി​വാ​സ് സു​രേ​ന്ദ്ര​ൻ, ചീ​ര​ക്കോ​ട്ട് താ​ഴെ കു​നി ബാ​ല​കൃ​ഷ്ണ​ൻ, ത​ച്ചി നാ​നി താ​ഴെ കു​ഞ്ഞി ച​ന്തു എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ഷൈ​ജു തു​രു​ത്തി​യി​ൽ, രാ​ജേ​ഷ് കു​ന്നു​മ്മ​ൽ, കൊ​ല്ല​രു ക​ണ്ടി ഇ​മ്പി​ച്ചി​മൊ​യ​തി, വാ​ർ​ഡ് മെം​ബ​ർ ധ​ന്യ സ​തീ​ഷ്, മു​ൻ മെം​ബ​ർ കൃ​ഷ്ണ​ദാ​സ് ചീ​ട​ത്തി​ൽ നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഒ​മ്പ​താം വാ​ർ​ഡി​ൽ ചെ​ങ്ങോ​ട്ട് താ​ഴെ കു​നി ഭാ​ഗ​ത്തും ചെ​റു​വോ​ട്ട് താ​ഴെ ഭാ​ഗ​ത്തും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ആ​വ​ള​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു

പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ള​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. ആ​വ​ള എ.​യു.​പി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് തു​റ​ന്ന​ത്. ഒ​ന്നാം വാ​ർ​ഡ് പെ​രി​ഞ്ചേ​രി ക​ട​വി​ലെ 25 ഓ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. 38 പു​രു​ഷ​ന്മാ​രും 40 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 78 പേ​രാ​ണ് നി​ല​വി​ൽ ക്യാ​മ്പി​ലു​ള്ള​ത്. 

മുക്കം സേക്രഡ് ഹാർട്ട് പള്ളിയിൽ വെള്ളം കയറിയപ്പോൾ

പൂനൂർപുഴ കരകവിഞ്ഞു; നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു

കോ​ഴി​ക്കോ​ട്: പൂ​നൂ​ർ​പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പൊ​യി​ൽ​ത്താ​ഴം, പൂ​ള​ക്ക​ട​വ്, പ​റ​മ്പി​ൽ​ക​ട​വ്, പൂ​വ​ത്തൂ​ർ, ക​ക്കോ​ടി, മോ​രി​ക്ക​ര, മാ​ളി​ക്ക​ട​വ്, ഒ​റ്റ​ത്തെ​ങ്ങ് ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ വീ​ടൊ​ഴി​ഞ്ഞു​പോ​യി. വെ​ള്ള​ക്കെ​ട്ടു​മൂ​ലം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ- മാ​ളി​ക്ക​ട​വ് റോ​ഡ് അ​ട​ച്ചു. ക​ണ്ണാ​ടി​ക്ക​ൽ വ​ട​ക്കേ വ​യ​ൽ, മൂ​ടാ​ടി​യി​ൽ, പെ​രു​മ​ണ്ണി​ൽ, മ​ന​ത്താ​ന​ത്ത്, കൊ​ഴ​മ്പാ​ലി​ൽ, ഉ​ണ്ണി​പെ​ര​വ​ൻ ക​ണ്ടി, ഗ്രീ​ൻ​വേ​ൾ​ഡ്, ത​ണ്ണീ​ർ​പ​ന്ത​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​ത്. പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ച്ചു.

ഇ​രു​നൂ​റോ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി.

ക​ണ്ണാ​ടി​ക്ക​ൽ വ​ട​ക്കേ വ​യ​ൽ ഭാ​ഗ​ത്തു​നി​ന്നു വീ​ടൊ​ഴി​ഞ്ഞു​പോ​കു​ന്ന​വ​ർ

പൂ​വ​ത്തൂ​ർ, പ​റ​മ്പി​ൽ​ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. കി​രാ​ലൂ​ർ​ഭാ​ഗ​ത്ത് താ​ഴെ പൊ​യി​ൽ, കു​റി​ഞ്ഞി​ല​ക്ക​ണ്ടി, വ​ട​ക്ക​യി​ൽ, പു​തി​യ​ട​ത്ത് താ​ഴം, അ​റ​പ്പൊ​യി​ൽ, തൈ​ക്ക​ണ്ടി, പ​റ​ക്കു​ള​ങ്ങ​ര താ​ഴം, മൂ​ത്തേ​ട​ത്തു​കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​നൂ​റോ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് മാ​റി​ത്താ​മ​സി​ച്ച​ത്.

പ​റ​മ്പി​ൽ ബ​സാ​റി​നെ​യും പൂ​ള​ക്ക​ട​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ള​ക്ക​ട​വ് പാ​ലം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​​പ്പെ​ട്ട​ത്. റോ​ഡ​ട​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.

ചാലിയാറിൽ ബോട്ട് മറിഞ്ഞ് ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്തി

മാ​വൂ​ർ: ബോ​ട്ട് മ​റി​ഞ്ഞ് പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മു​ണ്ടു​മു​ഴി സ്വ​ദേ​ശി​ക​ളാ​യ അ​ജു, ഉ​ബൈ​ദ് എ​ന്നി​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

കൂളിമാട് ഭാഗത്ത് ചാലിയാർ പുഴയിലെ കനത്ത ഒഴുക്കിൽപെട്ട് ബോട്ട് മറിഞ്ഞതിനെത്തുടർന്ന് രക്ഷനേടാൻ ശ്രമിക്കുന്നവർ. ഒരുപാട് ദൂരം ഒഴുക്കിൽപെട്ടതിനുശേഷം നാട്ടുകാർ കയറിട്ടു കൊടുത്ത് രക്ഷപ്പെടുത്തി  -കെ. വിശ്വജിത്ത്

മു​ണ്ടു​മു​ഴി​യി​ൽ​നി​ന്ന് യ​ന്ത്രം ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ ബോ​ട്ടി​ൽ ചാ​ലി​യാ​റി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ഓ​ടി​ച്ച് ഇ​രു​വ​ഴി​ഞ്ഞി​പു​ഴ​യി​ൽ എ​ത്തി​യ ഇ​വ​ർ ഇ​ട​വ​ഴി​ക്ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മ​റി​ഞ്ഞ ബോ​ട്ടി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് പി​ടി​ച്ചു​നി​ന്ന ര​ണ്ടു​പേ​രും ഒ​ഴു​കി ചാ​ലി​യാ​റി​ൽ എ​ത്തി.

ഇ​ട​വ​ഴി​ക്ക​ട​വ് പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ കൂ​ളി​മാ​ട് ക​ട​വ് പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് ക​യ​ർ ഇ​ട്ടു കൊ​ടു​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ ബോ​ട്ടി​ൽ നി​ന്ന് ര​ണ്ടു​പേ​രും പി​ടി​വി​ട്ട​ത് ആ​ശ​ങ്ക പ​ര​ത്തി. നീ​ന്തി​വ​ന്ന് വീ​ണ്ടും ബോ​ട്ടി​ൽ പി​ടി​ച്ചു​നി​ന്ന ഇ​വ​ർ 400 മീ​റ്റ​റോ​ളം താ​ഴേ​ക്ക് ഒ​ഴു​കി. തു​ട​ർ​ന്ന്, ഇ​വ​രെ മ​പ്രം കൊ​ന്നാ​രെ​ മ​ഖാ​മി​ന്​ സ​മീ​പം ക​യ​റി​ട്ടു​കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ള​മ​രം പാ​ല​ത്തി​ൽ പോ​ലീ​സും ടി.​ഡി.​ആ​ർ.​എ​ഫ് വ​ള​ന്റി​യ​ർ​മാ​രും നാ​ട്ടു​കാ​രും സ​ജ്ജ​രാ​യി നി​ന്നെ​ങ്കി​ലും ഇ​വി​ടെ എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി.

അവശ്യവസ്തുക്കൾ ശേഖരിക്കും

കോ​ഴി​ക്കോ​ട്: ദു​ര​ന്ത​ത്തി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ടാ​ഗോ​ർ ഹാ​ളി​ൽ ജൂ​ലൈ 31ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ന്നു വ​രെ സൗ​ക​ര്യ​മൊ​രു​ക്കും.

കു​പ്പി വെ​ള്ളം, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​യ ബി​സ്ക​റ്റ് , ബ്രെ​ഡ്, ബ​ൺ, റ​സ്ക്, പു​തി​യ വ​സ്ത്ര​ങ്ങ​ൾ (സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും), പു​ത​പ്പ്, ബെ​ഡ് ഷീ​റ്റ്, പാ​യ , തോ​ർ​ത്ത്, സാ​നി​റ്റ​റി നാ​പ്കി​ൻ​സ്, ഡ​യ​പ്പ​ർ, സോ​പ്പ്, ടൂ​ത്ത് പേ​സ്റ്റ്, ബ്ര​ഷ് തു​ട​ങ്ങി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9497649098.

കോ​ഴി​ക്കോ​ട്: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കും.

ഇ​തി​ന്റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ൽ ബുധൻ രാ​വി​ലെ മു​ത​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വ​രെ (രാ​വി​ലെ 10 മു​ത​ൽ ​വൈ​കീ​ട്ട് ആ​റു വ​രെ) പ്ര​ത്യേ​ക കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് എം. ​ഫി​റോ​സ്ഖാ​നും സെ​​ക്ര​ട്ട​റി പി.​എ​സ്. രാ​​കേ​ഷും അ​റി​യി​ച്ചു.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ (പാ​ക്ക് ചെ​യ്ത​ത് ), കു​പ്പി​വെ​ള്ളം, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, സ്വെ​റ്റ​റു​ക​ൾ, ക​മ്പി​ളി, ബെ​ഡ് ഷീ​റ്റു​ക​ൾ, സാ​നി​ട്ട​റി നാ​പ്കി​ൻ​സ്, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ ശേ​ഖ​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് 8547031076, 9447540094, 04952727869 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ജി​ല്ല​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഉ​രു​ള്‍പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, ചു​രം മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ഏ​ഴ് വ​രെ അ​ടി​യ​ന്ത​ര യാ​ത്ര​ക​ള്‍ അ​ല്ലാ​ത്ത​വ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക്വാറികൾക്ക് നിരോധനം

​ജില്ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും റെ​ഡ് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം, എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള മ​ണ്ണെ​ടു​ക്ക​ല്‍, ഖ​ന​നം, കി​ണ​ര്‍ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മ​ണ​ല്‍ എ​ടു​ക്ക​ല്‍ എ​ന്നി​വ ക​ര്‍ശ​ന​മാ​യി നി​ര്‍ത്തി​വെ​ച്ച് ഉ​ത്ത​ര​വാ​യി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു

ജി​ല്ല​യി​ല്‍ 47 ക്യാ​മ്പു​ക​ളി​ലാ​യി 550 കു​ടും​ബ​ങ്ങ​ളി​ലെ 1,811 ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളോ​ട് മാ​റി​ത്താ​മ​സി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍:

കോ​ഴി​ക്കോ​ട് താ​ലൂ​ക്ക്- 17 (790 പേ​ര്‍)

വ​ട​ക​ര താ​ലൂ​ക്ക്- 8 (113 പേ​ര്‍)

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് 10 (319 പേ​ര്‍)

താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് - 12 (589 പേ​ര്‍)

Tags:    
News Summary - Kozhikode district was devastated by the flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.