കോഴിക്കോട്: എന്തൊക്കെയായിരുന്നു മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനെക്കുറിച്ച് വാഗ്ദാനങ്ങൾ. അന്താരാഷ്ട്ര നിലവാരമുള്ള വ്യാപാര സമുച്ചയം, മൾട്ടി പ്ലക്സ്, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, യാത്രക്കാർക്ക് വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങൾ, മികച്ച വിശ്രമം... എന്നിെട്ടന്തായി? കോടികൾ ചെലവഴിച്ച് നിർമിച്ച മഹാസമുച്ചയം ഒരിക്കലും നടക്കാത്ത സ്വപ്നപദ്ധതിപോലെ വെറുതെ കിടക്കുന്നു.
അഞ്ചുവർഷമായി ഇൗ പൊതുമുതൽ ആർക്കും ഉപകരിക്കാതെ നശിക്കുന്നു. കെ.എസ്.ആർ.ടി.സി ആണെങ്കിൽ നിത്യച്ചെലവിനുപോലും പണമില്ലാെത എന്നും കഷ്ടപ്പാട് പറഞ്ഞ് നടക്കുന്നു. നഗരമധ്യത്തിൽ വരുമാനമുണ്ടാക്കാൻ പറ്റിയൊരു പദ്ധതി വലിയ ആർഭാടത്തോടെ കൊണ്ടുവന്നിട്ട് ഒരു മുറുക്കാൻ കടേപാലും അതിനകത്തില്ല.
യാത്രക്കാരന് കട്ടൻ ചായ കുടിക്കാൻ പുറത്തിറങ്ങണം. കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിയും ഗുണഭോക്താക്കളായ കെ.എസ്.ആർ.ടി.സിയും തമ്മിലാായിരുന്നു ആദ്യം എണ്ണത്തുണിെകാണ്ട് ഏറ്. വ്യാപാരസമുച്ചയ ലേലം പിന്നെ കീറാമുട്ടിയായി. കേസും കൂട്ടവും കഴിഞ്ഞ അഞ്ചുവർഷമായി മുറപോലെ നടക്കുന്നു. ബസ്സ്റ്റേഷൻ പഞ്ചായത്ത് ബസ്സ്റ്റാൻഡിെൻറ നിലവാരത്തിൽ അങ്ങനെ ഒാടുന്നു. മുകളിലെ നിലകളിലേക്ക് നോക്കിയാൽ പേടിയാവും. ആളും അനക്കവുമില്ലാത്ത 'ഭാർഗവീനിലയ'മായി 14 നില കെട്ടിടം അങ്ങനെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.