കോഴിക്കോട്: ടൗൺ െപാലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം. ടൗൺ സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി പൊലീസിങ്, ജനമൈത്രി പൊലീസിങ് എന്നിവ പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിന് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിെല ആദ്യത്തെ പൊലീസ് സ്റ്റേഷനായിരിക്കുകയാണ് ടൗൺ സ്റ്റേഷൻ.
അംഗീകാരം ലഭിച്ചതിെൻറ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 16ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾക്കുനേരെ ശക്തമായ നടപടികൾ സ്വീകരിച്ചും ആവശ്യമായ കൗൺസലിങ്, ബോധവത്കരണ ക്ലാസുകൾ നൽകിയുമാണ് ടൗൺ സ്റ്റേഷൻ അംഗീകാരം നേടിയത്. എസ്.എസ്.എൽ.സി തോറ്റവരെയും സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോയവരെയും കണ്ടെത്തി പ്രത്യേക പരിശീലനം നൽകി.
ഹെൽപ് അദേഴ്സ് ടു പ്രമോട്ട് എജുക്കേഷൻ (ഹോപ്) പദ്ധതിയിലൂടെ കുട്ടികളെ എസ്.എസ്.എൽ.സി പൂർത്തിയാക്കുന്നതിനും പരീക്ഷ എഴുതിയ 62ൽ 58 പേരെയും വിജയിപ്പിക്കുന്നതിനും സാധിച്ചു. കുട്ടികളിലെ ആത്മഹത്യപ്രവണത തടയുന്നതിനായി ചിരി പദ്ധതി, കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ, ചിൽഡ്രൻ പാർക്ക്, , പൊലീസുകാർക്ക് ചൈൽഡ് ഫ്രണ്ട്ലി പരിശീലനം എന്നിവ നൽകിക്കൊണ്ടാണ് പ്രവർത്തന മികവ് കാഴ്ചവെച്ചത്. 2011 ലും ടൗൺ സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.