കോഴിക്കോട്: കെ. കരുണാകരൻ ട്രസ്റ്റിെൻറ േപരിൽ കണ്ണൂർ ചിറക്കൽ കോവിലകം ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാൻ പിരിച്ച പണം എവിടെപ്പോയെന്ന് കെ.പി.സി.സി പ്രസിഡൻറ് വ്യക്തമാക്കണമെന്ന് കെ.പി. അനിൽകുമാർ. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ അദ്ദേഹത്തിന് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. കബളിപ്പിക്കലും വഞ്ചിക്കലുമാണ് കോൺഗ്രസ് നയം. സി.പി.എമ്മിൽ തന്നെ എത്തിച്ചതിന് കെ. സുധാകരനോടും വി.ഡി. സതീശനോടും നന്ദിയുണ്ട്. ഇല്ലെങ്കിൽ കോൺഗ്രസ് എന്ന കിണറ്റിലെ തവളയെപ്പോലെയായേനെ. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യതിന് നന്ദിയുണ്ടെന്നാണ് അവരോട് പറയാനുള്ളതെന്നും കെ.പി. അനിൽകുമാർ പറഞ്ഞു. മൂലക്കല്ലിളകിയ കെട്ടിടംപോലെയാണ് കോൺഗ്രസിെൻറ അവസ്ഥയെന്നും അധികകാലം നിലനിൽക്കാതെ നിലംപതിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റിക്കുവേണ്ടി സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ ഹാരമണിയിച്ചു. ടി. ദാസൻ, എം. ഗിരീഷ്, കെ. ദാമോദരൻ തുടങ്ങിയവരും ഹാരമണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.