കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ കെ.എസ്.ആർ.ടി.സി ബസ്ടെർമിനൽ കം ഷോപിങ് കോംപ്ലക്സിലെ വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തനം വീണ്ടും തർക്കത്തിലേക്ക്. ഒറ്റ യൂനിറ്റാക്കി ടെന്‍ഡര്‍ ചെയ്ത ഷോപിങ് കോംപ്ലക്സിെൻറ ഗ്രൗണ്ട് ഫ്ലോറിൽ ബസ് സ്റ്റാൻഡിലുള്ള 400 സ്ക്വയര്‍ഫീറ്റ് ലേലം ചെയ്യാൻ കെ.ടി.ഡി.എഫ്.സി തീരുമാനിച്ചതാണ് പുതിയ തർക്കത്തിനിടയാക്കിയത്.
പുതിയ ലേലത്തിനെതിരെ കോംപ്ലക്സ് മൊത്തമായി ഏറ്റെടുത്ത കരാറുകാർ രംഗത്തെത്തി. 2018 ൽ ടെൻഡറിൽ തങ്ങൾക്ക് െമാത്തം വ്യാപാര സ്ഥലവും ലഭിച്ചിട്ടുണ്ടെന്നും സ്റ്റാൻറിൽ 400 മീറ്റർ വേറെ ലേലം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടെന്‍ഡറെടുത്ത അലിഫ് ബില്‍ഡേഴ്സ് ഉടമകൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2015ല്‍ മാക് അസോസിയേറ്റ് ഷോപിങ് കോംപ്ലക്സ് ടെന്ഡറെടുത്തിരുന്നു. ഈ സമയം അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ തീർന്നിരുന്നില്ല. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികള്‍ കോടതിയിലെത്തിയതോടെ കോംപ്ലക്സിെൻറ പ്രവര്‍ത്തനം അനിശ്ചിതമായി നീണ്ടു. ഹൈകോടതി നിര്‍ദേശത്തെ തുടന്ന് 2018ൽ റീ ടെന്‍ഡറിലാണ് ഇപ്പോഴത്തെ കരാറുകാരെത്തിയത്. പുതിയ കരാർ വന്നിട്ടും കെട്ടിടത്തിലെ നിര്‍മാണ പൂര്‍ത്തീകരണം, കരാർ വ്യവസ്ഥകള്‍ എന്നിവയെപ്പറ്റി തര്‍ക്കങ്ങളും കേസും തുടരുന്നതിനിടെയാണ് പുതിയ പ്രശ്നം.
ടെന്‍ഡര്‍ അംഗീകരിച്ചുവെങ്കിലും കരാറിെൻറ കോപ്പി തങ്ങൾക്ക് കിട്ടിയില്ലെന്ന് അലിഫ് ബില്‍ഡേഴ്സ് പറയുന്നു. 30 വര്‍ഷത്തേക്ക് 17 കോടി രൂപക്കാണ് ടെന്ഡറുറപ്പിച്ചത്. 17 കോടി തിരിച്ചുനല്‍കാത്ത ഡെപ്പോസിറ്റും 43 ലക്ഷം രൂപ മാസ വാടകയുമാണ്. കെട്ടിടത്തിന് ജനുവരിയില്‍ ജല അതോറിറ്റി കണക്ഷനും ഫെബ്രുവരിയില്‍ വൈദ്യുതി കണക്ഷനും കിട്ടിയിരുന്നു. 3.28 ലക്ഷത്തിലേറെ ചതുരശ്ര അടിയുള്ള മുഴുവന്‍ കെട്ടിടത്തിെൻറ ഉപയോഗം സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ യാത്രക്കാരുടെ ആവശ്യത്തിന് നീക്കിവച്ച 400 സ്ക്വയര്‍ഫീറ്റ് സ്ഥലം ധാരണക്ക് വിരുദ്ധമായി ടെന്‍ഡര്‍ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അലിഫ് ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ കെ.വി.മൊയ്തീന് കോയ, മാനേജിങ് പാര്‍ട്ണര്‍ കെ.അബ്ദുല്‍ കലാം ഹാജി, കെ.ശശിധരന് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2015 ലാണ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.