കോഴിക്കോട്: ജില്ല ജയിലിൽനിന്നുള്ള ചിക്കൻ ബിരിയാണി ഉൾപ്പെടെ വിഭവങ്ങൾക്ക് കെ.എസ്.ആർ.ടി.സിയിൽ അപ്രഖ്യാപിത വിലക്ക്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ജയിൽ വിഭവങ്ങളുടെ വിൽപന കേന്ദ്രത്തിെൻറ ഉദ്ഘാടനത്തിന് തലേദിവസമാണ് വിലക്കുവീണത്.
ജയിലിൽനിന്നും തയാറാക്കുന്ന ചിക്കൻ ബിരിയാണി (65 രൂപ), ചില്ലി ചിക്കൻ (60), ചപ്പാത്തി (പത്തെണ്ണത്തിന് 20 രൂപ), ചിക്കൻ കറി (25) ഉൾപ്പെടെ വിഭവങ്ങളുടെ വിൽപനക്കുള്ള കൗണ്ടർ ബുധനാഴ്ച രാവിലെ 11ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഒാൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ജയിൽ വകുപ്പും കെ.എസ്.ആർ.ടി.സിയും നടത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെയാണ് ഗതാഗത മന്ത്രിയുടെ ഒാഫിസിൽനിന്ന് ഇപ്പോൾ കൗണ്ടർ തുടങ്ങേണ്ടതില്ലെന്ന അറിയിപ്പുവന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി തയാറാവുന്നില്ല.
ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നെതന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ ജോഷി ജോൺ പറഞ്ഞു. എന്നാൽ, ഉദ്ഘാടനത്തിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായും പെെട്ടന്ന് ചടങ്ങ് മാറ്റിെവക്കാൻ പറഞ്ഞതിെൻറ കാരണം അറിയില്ലെന്നും ജില്ല ജയിൽ സൂപ്രണ്ട് വി. ജയകുമാർ പറഞ്ഞു.
ജില്ല ജയിലിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങൾക്കുപുറമെ അന്തേവാസികൾ ഉണ്ടാക്കുന്ന സാനിറ്റൈസർ, മാസ്ക്, ഫിനോയിൽ, കുട, കരകൗശലവസ്തുക്കൾ, സഞ്ചികൾ ഉൾപ്പെടെയുള്ളവ വിൽക്കുക ലക്ഷ്യമിട്ട് മാസങ്ങൾക്കു മുമ്പാണ് ജയിൽ വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് അപേക്ഷ നൽകിയിരുന്നത്.
കെ.എസ്.ആർ.ടി.സി അനുമതി നൽകിയെങ്കിലും െക.ടി.ഡി.എഫ്.സി തങ്ങളുടെ അനുമതിയില്ലാതെ കൗണ്ടർ തുടങ്ങാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് കൗണ്ടർ തുടങ്ങുന്നത് വൈകിയത്. കെ.എസ്.ആർ.ടി.സിയിൽ ഭക്ഷണകൗണ്ടർ വരാതിരിക്കാൻ ചില ഹോട്ടൽ ഉടമകൾ ചരടുവലിക്കുന്നതായും കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു. നിലവിൽ ജില്ല ജയിലിെൻറ ഭക്ഷണ കൗണ്ടർ പുതിയറയിൽ മാത്രമാണുള്ളത്.
ഉദ്ഘാടനം മാറ്റിയത് സംഘടനകളുടെ എതിർപ്പ് കാരണം –മന്ത്രി
കോഴിക്കോട്: കെ.എസ്.ആർ.ടി.സി തൊഴിലാളിസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ബസ്ടെർമിനലിൽ ജയിൽ വകുപ്പിെൻറ ഭക്ഷണ കൗണ്ടർ തുറക്കുന്നത് മാറ്റിവെച്ചതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. സംഘടനകൾക്ക് അവിടെ കൗണ്ടർ തുടങ്ങണമെന്നാണ് മനസ്സിലാവുന്നത്. എല്ലാവരുമായും ചർച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കും. ബസ് ടെർമിനലിൽ അനധികൃതമായി കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ജയിൽ കൗണ്ടറിൽനിന്നു ലഭിക്കുന്ന വിലക്കുറവിൽ സംഘടനകൾ നടത്തുന്ന കാൻറീനിൽനിന്ന് ഭക്ഷണം കിട്ടാൻ സാധ്യതയില്ല. നിലവിൽ കുപ്പിവെള്ളമടക്കം കൂടിയ വിലക്കാണ് ബസ്സ്റ്റാൻഡിനകത്ത് വിൽപന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.