കോഴിക്കോട്: ഒരുമാസത്തെ ലോക്ഡൗൺ ഇടവേളക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ യാത്രക്കാരും ബസുകളും. ബുധനാഴ്ച തുടങ്ങിയ ദീർഘദൂര സർവിസുകളിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും അടച്ചുപൂട്ടലിൽനിന്ന് മോചനമുണ്ടായതിെൻറ ആശ്വാസമായിരുന്നു സ്റ്റാൻഡിൽ. വരുംദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കോഴിക്കോട് മേഖലയിലെ വിവിധ ഡിപ്പോകളിൽ 15 ബസുകളാണ് ബുധനാഴ്ച സർവിസ് നടത്തിയത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തി. കണ്ണൂർ, കാസർകോട് വയനാട് ജില്ലകളിൽനിന്ന് എറണാകുളം തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള സർവിസുകൾ വന്നതോടെ ഏതാണ്ട് മണിക്കൂർ ഇടപെട്ട് കോഴിേക്കാട് സ്േറ്റഷനുകളിൽ ബസുകൾ വന്നുപോയി. ശനി, ഞായർ ഒഴികെ ദിവസങ്ങളിൽ ഈ സർവിസുകൾ തുടരും. ബുധനാഴ്ച പാലക്കാട്ടേക്ക് രണ്ട് സർവിസുകൾ ഉണ്ടാവും.
രാവിലെ എട്ട് മണിക്കും ഉച്ചക്ക് മൂന്ന് മണിക്കുമാണ് സർവിസ് ഉണ്ടാവുക. പാലക്കാടുനിന്ന് കോഴിക്കോട്ടേക്കും സർവിസ് ഉണ്ടാവുമെന്ന് കെ.എസ്.ആർ.ടി.സി ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർ വി. മനോജ് കുമാർ മാധ്യമത്തോട് പറഞ്ഞു.
ബസ് സർവിസ് തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി പരിസരത്തെ ഓട്ടോസ്റ്റാൻഡും ഉണർന്നു. ബത്തേരിയിൽനിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ഏതാണ്ട് എല്ലാ സീറ്റിലും ആളുണ്ടായിരുന്നു. കൂടുതൽ യാത്രക്കാരും കോഴിക്കോട്ടേക്കായിരുന്നു. ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാമെങ്കിലും കൂടുതൽ പേരും ബസിൽനിന്ന് തന്നെയാണ് ടിക്കറ്റെടുത്തത്. അന്വേഷണ കൗണ്ടറിലേക്ക് നിരന്തരം യാത്രക്കാരുടെ വിളിയെത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.