കോഴിക്കോട്: കൊടുവള്ളിയിൽ എം.കെ. മുനീറിനും കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബീന റഷീദിനുമെതിരായ പ്രതിഷേധങ്ങൾക്ക് താൽക്കാലിക വിരാമം. സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് ശമനമായത്. നൂർബീനക്കെതിരെ പ്രതിഷേധവുമായി ശനിയാഴ്ച രാവിലെ മണ്ഡലം കമ്മിറ്റി ലീഗ് സെൻററിൽ അടിയന്തര യോഗം വിളിച്ചിരുന്നു. മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെയായിരുന്നു അണികളിൽ ഒരു വിഭാഗത്തിെൻറ അമർഷം. ഇതിനെത്തുടർന്ന് സംസ്ഥാന നേതാക്കൾ പ്രാദേശിക ഭാരവാഹികളുമായി ബന്ധപ്പെട്ടു.
സംയമനം പാലിക്കണമെന്നും മേലിൽ ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തുമെന്നും ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിയെ അംഗീകരിക്കണമെന്നുമുള്ള സംസ്ഥാന നേതൃത്വത്തിെൻറ ആവശ്യം അംഗീകരിക്കാൻ ചൂടേറിയ ചർച്ചകൾക്കു ശേഷം യോഗം തീരുമാനിക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി എം.കെ. മുനീറിനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം െവച്ചിട്ടും പരിഗണിക്കാത്തതിനെതിരെ യോഗത്തിൽ വിമർശനമുയർന്നു.
എന്നാൽ, സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരേണ്ടെന്ന് അഭിപ്രായവുമുണ്ടായി. ഇതിെൻറ അടിസ്ഥാനത്തിൽ മണ്ഡലം പ്രസിഡൻറ് എസ്.വി. ഉസ്മാൻ കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൂർ ബിനയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. മുനീറിെൻറ വീടിന് മുന്നിൽ കൊടുവള്ളിയിൽനിന്നെത്തിയ ചില പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.