കോഴിക്കോട്: പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ല ഭരണകൂടം. വേനലിൽ കിളികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘കിളികളും കൂളാവട്ടെ’ കാമ്പയിന് തുടക്കമായി. സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർകുടങ്ങളിൽ വെള്ളവും തീറ്റയും നിറച്ച് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
മാർച്ച് അഞ്ചുമുതൽ 15 വരെ നീളുന്നതാണ് കാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. കലക്ടറുടെ സമൂഹമാധ്യമ പേജിൽ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്.
പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte, #CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും ചെയ്യുക. ദിവസേന തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും കോഴിക്കോട് കലക്ടറുടെ സാമൂഹമാധ്യമ പേജുകളിലൂടെയും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.