കുന്ദമംഗലം: കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ ആവാസ വ്യവസ്ഥകളിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലാവസ്ഥ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ 14-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് രൂപപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
മണലിൽ മോഹനൻ പ്രമേയം അവതരിപ്പിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച റിപ്പോർട്ട് ചർച്ചക്ക് ജില്ല സെക്രട്ടറി എ. ശശിധരൻ മറുപടി പറഞ്ഞു. പി.എസ്. ഹരികുമാർ, പി. ബിജു, പി.കെ. രഘുനാഥ്, പി.കെ. സതീശ്, ബാലാജി എന്നിവർ സംസാരിച്ചു. ജൻറർ നയരേഖ സി.എൻ. സുനിൽ അവതരിപ്പിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗം ടി. ഗംഗാധരൻ കെ- റെയിൽ പ്രത്യേകാവതരണം നടത്തി. ടി.സി. സിദിൻ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി. രമേശ് കുമാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എ.പി. പ്രേമാനന്ദ് സ്വാഗത സംഘത്തെ പരിചയപ്പെടുത്തി. പുതിയ സെക്രട്ടറി പി.എം. വിനോദ് കുമാർ ഭാവി രേഖ അവതരിപ്പിച്ചു. പി.എം. ഗീത അധ്യക്ഷത വഹിച്ചു. പി.കെ. രഘുനാഥ് നന്ദി പറഞ്ഞു. ശാസ്ത്ര ഗാനത്തോടെ സമ്മേളനം സമാപിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്- പി.എം. ഗീത, വൈസ് പ്രസിഡന്റുമാർ - ശ്യാമ പൊയ്ക, സി.പി. ശശി, സെക്രട്ടറി- പി.എം. വിനോദ്കുമാർ, ജോ. സെക്രട്ടറിമാർ-പി. ബിജു, എ. സി. സുരേന്ദ്രൻ, ട്രഷറർ-കെ. ദാസാനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.