കോഴിക്കോട്: വാട്സ്ആപ്പിലും ഫേസ്ബുക്കിലും പോസ്റ്ററുകൾ നിറഞ്ഞാലും പരമ്പരാഗത ചുവരെഴുത്തും ബാനറുകളുമൊക്കെയില്ലാതെ എന്തു തെരഞ്ഞെടുപ്പ്. നമ്മുടെ ചിഹ്നം, നമ്മുടെ സ്ഥാനാർഥി എന്നൊക്കെ പറഞ്ഞ് ചുവരിൽ പ്രചാരണം വന്നാലെ തെരഞ്ഞെടുപ്പിെൻറ 'ഫീൽ' കിട്ടൂ. അതു മാത്രമല്ല, തെരുവിലൂടെ പോവുന്നവരെല്ലാം നിർബന്ധമായും കാണുമെന്നതിനാൽ ചുവരെഴുത്തിെൻറ റീച്ച് ഒന്നു വേറെ. മാത്രമല്ല, കാലമേറെ കഴിഞ്ഞാലും ഗൃഹാതുര ഒാർമകളായി ചില ചുവരെഴുത്തുകളെങ്കിലും അവശേഷിക്കും.
2020 തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേക്കും നഗരത്തിലും നാട്ടിൻപുറങ്ങളിലും ചുവരെഴുത്ത് തുടങ്ങി. സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ ചിഹ്നംവെച്ചുള്ള വോട്ടഭ്യർഥനയാണ് ചുവരിൽ. സ്ഥാനാർഥിയുടെ പേരൊഴികെ ബാക്കിയെല്ലാം റെഡി. മതിലുകളിൽ വെള്ളവലിച്ച് 'ബുക്ക്ഡ്'എഴുതലും തകൃതി.
തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് പൊതുസ്ഥലങ്ങളിൽ ചുവരെഴുത്തും ബാനറും പാടില്ല. അതിനാൽ സ്വകാര്യകെട്ടിടങ്ങളിലും പറമ്പിലുമൊക്കെയാണ് ബോർഡുകൾ ഉയരുന്നത്. കാഴ്ചയുള്ള ഭാഗങ്ങൾ നേരേത്ത ബുക്ക് ചെയ്തില്ലെങ്കിൽ എതിരാളികൾ അടിച്ചുമാറ്റും.
ഇത്തവണയും ഫ്ലക്സിന് നിയന്ത്രണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന വ്യത്യസ്ത പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ നിറയും. പുതുപയറ്റ് എങ്ങനെയെല്ലാമായിരിക്കുമെന്ന് കണ്ടറിയണം.
ഏതായാലും പണ്ടത്തെക്കാൾ സ്ഥാനാർഥികൾക്ക് കാര്യങ്ങൾ എളുപ്പമാണ്. നോട്ടീസുകളും പോസ്റ്ററുകളുമൊക്കെ സോഷ്യൽ മീഡിയ വഴി ജനങ്ങളിലെത്തിക്കാം. പേക്ഷ, വോട്ടറെ നേരിൽ കാണുക എന്നത് വളരെ പ്രധാനമാണ്. സ്ഥാനാർഥിത്വം ഉറപ്പായവർ ഗോദയിൽ ആദ്യ റൗണ്ട് കറക്കം പൂർത്തിയാക്കി വരുകയാണ്. പ്രായംചെന്നവരെ കണ്ട് അനുഗ്രഹം വാങ്ങലൊക്കെ സ്ഥാനാർഥിയുടെ ആചാരമര്യാദകളിൽപെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.