പൂനൂർ: ഉണ്ണികുളം പഞ്ചായത്ത് ഏഴാം വാർഡിൽ ഉമ്മിണി കുന്നുമ്മൽ യു.കെ. രാജനും മകൾ അനുശ്രീക്കും വേണ്ടി നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. എം.കെ. രാഘവൻ എം.പി രക്ഷാധികാരിയായ വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
അടിച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന രോഗിയായ 21കാരി അനുശ്രീയുടെയും പിതാവ് രാജന്റെയും ദുരിതം 'മാധ്യമം' ചൊവ്വാഴ്ച വാർത്തയാക്കിയിരുന്നു. വാർത്ത അറിഞ്ഞതോടെ പ്രദേശവാസികളായ സന്നദ്ധ പ്രവർത്തകരും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുമടക്കം നിരവധി പേർ വീട്ടിലെത്തി സഹായ വാഗ്ദാനം നൽകിയിരുന്നു. വീടിന്റെ കടബാധ്യതകൾ തീർത്ത് മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുമെന്നും രോഗിയായ മകളുടെ ചികിത്സക്കും വിദ്യാഭ്യാസ കാര്യങ്ങൾക്കും നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ഐ.പി. രാജേഷ്, കെ.കെ. ബാലകൃഷ്ണൻ, കെ. അബൂബക്കർ, കെ.കെ. നാസർ, ഇ.ടി. ബിനോയ്, കെ.കെ. ദിനേശൻ, ടി.പി. അസീസ്, റിലേഷ് എസ്റ്റേറ്റ് മുക്ക്, ബഷീർ, റസാഖ് പുല്ലടി, ബിജിത്ത് ലാൽ, രജീഷ് ശിവപുരം, കെ.പി. ഷൈനി, സുധാകരൻ, പത്മനാഭൻ കരുമല, ജയേഷ്, നാസർ മേപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഭാരവാഹികൾ: പി.കെ. സുനിൽ കുമാർ (ചെയർ.), സന്ദീപ് കൃഷ്ണൻ (കൺ.), ഷാനവാസ് പൂനൂർ (ട്രഷ.). യു.കെ. രാജൻ കുടുംബ സഹായ കമ്മിറ്റി AC Number: 0155053000043394. IFSC: SIBL 0000155 സൗത്ത് ഇന്ത്യൻ ബാങ്ക് പൂനൂർ G pay - 8848459980.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.