കോഴിക്കോട്: നിയന്ത്രണംവിട്ട ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് കേശവപുരം സ്വദേശി പപ്പറിയാൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനും ഡ്രൈവറുമായ അയ്യപ്പൻ (33), മുത്തു (25) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ച രണ്ടു മണിയോടെയായിരുന്നു അപകടം. കാവ് ബസ് സ്റ്റോപ്പിനുസമീപം മുൻ കൗൺസിലർ പ്രഫ. സേതുമാധവൻ നായരുടെ 'വൈഷ്ണവി' വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്.
ചുറ്റുമതിൽ, ഗേറ്റ്, കാർ, പോർച്ച് എന്നിവയും റോഡരികിലുള്ള നാല് ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമർ എന്നിവയും തകർന്നു. മംഗളൂരുവിൽനിന്ന് ജൈവവളവുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.