കോഴിക്കോട്: ഒരുലക്ഷം കിലോമീറ്റർ ഓടിച്ചതിനുപിന്നാലെ ഇഷ്ടപ്പെട്ട ആഡംബര കാറിനെ ആദരപൂർവം ഓഫിസിന്റെ ഭിത്തിയിലൊട്ടിച്ചിരിക്കയാണിവിടെ. കോഴിക്കോട്ടെ ടീം തായ് ഓഫിസിന്റെ ചുമരിലാണ് വർക്കിങ് കണ്ടീഷനോടെയുള്ള കാർ പതിച്ചിരിക്കുന്നത്. തുറന്ന വര്‍ക്ക്സ്പേസ്, മുഴുനീള ഗ്ലാസ് വിന്‍ഡോ, ഹാങ്ങിങ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവകൊണ്ടെല്ലാം ഏവരെയും അമ്പരപ്പിച്ച ഓഫിസിന്റെ ചുമരിലാണിപ്പോൾ കാറും കേറിയിരിക്കുന്നത്. ടീം തായ് സാരഥി ആഷിഖ് താഹിറാണ് തന്റെ ഇഷ്ടവാഹനത്തെ ഭിത്തിയിൽ പതിച്ചത്.
2010ലാണ് ഈ 911നെ ഇദ്ദേഹം സ്വന്തമാക്കിയത്. ഇക്കാലത്തിനിടെ ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടി തന്റെ ജീവിതത്തിന്റെ ഭാഗമായ കാറിനെ പിരിയാന്‍ മനസ്സുവന്നില്ല. ആ പ്രേമമാണ് ഓഫിസിന്റെ ചുമരില്‍ അതിനെ പ്രതിഷ്ഠിക്കാന്‍ പ്രേരണയായത്. രണ്ട് ടൺ ഭാരമുള്ള കാറിനെ കേടു കൂടാതെ വാള് മൗണ്ട് ചെയ്യുന്നത് എളുപ്പമായിരുന്നില്ല. എന്‍ജിനീയര്‍മാര്‍, ആര്ക്കിടെക്റ്റുമാര്, സാങ്കേതികവിദഗ്ധര്‍ എന്നിങ്ങന പലരെയും ബന്ധപ്പെട്ടു. മുമ്പേ നിര്‍മിച്ച ചുമരിന് കാറിനെ താങ്ങാനാകുമോ, ദീര്‍ഘകാലം അതവിടെ സുരക്ഷിതമായിരിക്കുമോ എന്നതായിരുന്നു പ്രതിസന്ധി. പോഷെയുടെ കേരളത്തിലെ ഡീലറായ പോഷെ കൊച്ചി സഹായവുമായെത്തി. അങ്ങനെ ഒരുപാടാളുകളുടെ ആശയങ്ങളും പ്രയത്നവും ചേര്‍ന്നാണ് അഞ്ചു മാസം കൊണ്ടാണ് ലക്ഷ്യത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.