കോഴിക്കോട്: കേരളത്തിൽനിന്നുള്ള സസ്യശാസ്ത്രജ്ഞർ രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽനിന്ന് രണ്ടു പുതിയ ചെടികൾ കണ്ടെത്തി. ചൈനയിൽ മാത്രം കാണുന്ന മറ്റൊരു ചെടിയും കണ്ടെത്തിയിട്ടുണ്ട്. മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രഫ. എം.സാബു, ഡോ.വി.എസ്. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടു പിടിത്തം.
കാപ്പിച്ചെടിയുടെ കുടുംബത്തിൽ പെട്ട (റൂബിയേസി), ഒഫിയോറിസ മെഡോജെൻസിസ് ചെടികളാണ് അരുണാചൽ പ്രദേശിന്റെ ഉൾ മേഖലയിൽനിന്ന് കണ്ടെത്തിയത്.
ഇവയിലൊന്ന് ചൈനയിൽ മാത്രം ഇതിനു മുമ്പ് കണ്ടെത്തിയവയാണ്. ഒരേയിനത്തിലാണെങ്കിലും ഇവയുടെ പൂക്കൾ ഏറെ വ്യാത്യാസമുണ്ട്. പാരിസിൽനിന്ന് ഇറങ്ങുന്ന അഡനസോണിയ ശാസ്ത്രമാസികയിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ചെടി മിസോറമിൽനിന്ന് കണ്ടെത്തിയ ഇഞ്ചിയിനത്തിൽപെട്ട സിൻഗിബെർ നിയോട്രെൻകാറ്റം എന്ന് പേരിട്ട ചെടിയാണ്. പട്ടാമ്പി ഗവ. കോളജിലെ അസി. പ്രഫസർ ടി. ജയകൃഷ്ണൻ, മിസോറം സർവകലാശാലയിലെ എച്ച്. ലാൽരമൺഗിങ്ലോവ, എം. സാവ്മ്ലിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.