കോഴിക്കോട്: കോവിഡ്കാല ഇളവിൽ ജയിലിൽനിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്യുടെ ആക്രമണത്തിലാണ് അയൽവാസിയായ ചെരിച്ചിൽ മീത്തൽ മൂസക്കോയ, ഭാര്യ ആമിന, മരുമകൾ റുസ്ന എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്ക്കും മാതാവ് അംബികക്കുമെതിരെ ചേവായൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന് പരിക്കേറ്റവർ പറഞ്ഞു. ലഹരിക്ക് അടിമയായ അക്ഷയ് റെയിൽവേ ഗേറ്റ്കീപ്പറെ അടിച്ചുപരിക്കേൽപിച്ചതിലടക്കമുള്ള കേസുകളിൽ പ്രതിയാണ്. കോവിഡ് ഇളവിൽ ജയിലിൽനിന്ന് ഇറങ്ങിയതാണ്. മൂസക്കോയയുടെ വീടിെൻറ ചില്ലുകൾ എറിഞ്ഞുതകർക്കുന്നതും ഇയാളുടെ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.