കോഴിക്കോട്: അമ്മയെ വധിക്കാൻ സഹായിച്ചയാളെ കൊലപ്പെടുത്തിയ പ്രതി മൃതദേഹം കഷ്ണങ്ങളാക്കിയത് മൃഗവേട്ടയിലെ അറിവുവെച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ പി.വി. ബിർജു മുമ്പ് കാട്ടിൽ പോയി മൃഗങ്ങളെ കൊന്ന് കഷ്ണങ്ങളാക്കിയിരുന്നു.
ഈ പരിചയമാണ് നേരത്തെ അമ്മ ജയവല്ലിയെ വധിക്കാൻ സഹായിച്ച ഇസ്മാഈലിനെ കൊലപ്പെടുത്തി മൃതദേഹത്തിലെ കൈകാലുകളും തലയും അറുത്തുമാറ്റി വിവിധയിടങ്ങളിൽ തള്ളാൻ പ്രതിയെ പ്രേരിപ്പിച്ചത്. ഡിവൈ.എസ്.പി ടി. സജീവെൻറ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഐ.ജി രാഹുൽ ആർ. നായർക്ക് നൽകാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. തുടർന്ന് കേസിെൻറ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
സ്വത്ത് കൈക്കലാക്കാൻ ബിർജു മലപ്പുറം വണ്ടൂർ സ്വദേശി പുതിയോത്ത് ഇസ്മാഈലിെൻറ സഹായത്തോെട 2016 മാർച്ച് 15ന് അമ്മ ജയവല്ലിയെ വീട്ടിൽവെച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കി തൂങ്ങിമരിച്ചെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. കൊലക്ക് സഹായിച്ച ഇസ്മാഈലിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്ത ബിർജു 10,000 രൂപ നൽകുകയും ചെയ്തിരുന്നു. ബാക്കി തുകക്ക് ഇസ്മാഈൽ ബന്ധപ്പെടുകയും പണം തന്നില്ലെങ്കിൽ അമ്മയുടെ മരണം െകാലപാതകമാെണന്ന് പൊലീസിനോട് പറയുമെന്നും ഭീഷണിപ്പെടുത്തി.
ഇതോെടയാണ് ഇസ്മാഈലിനെയും വധിക്കാൻ ബിർജു തീരുമാനിച്ചത്. തുടർന്ന് പണം നൽകാമെന്നുപറഞ്ഞ് 2017 ജൂൺ 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യംനൽകി അബോധാവസ്ഥയിലാക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കെട്ടാങ്ങലിലെ കടയിൽനിന്ന് തെർമോേകാൾ മുറിക്കുന്ന കത്തി വാങ്ങി മൃതദേഹം കഷ്ണങ്ങളാക്കി ഒരുഭാഗം ചാക്കിൽകെട്ടി ബൈക്കിൽ കൊണ്ടുപോയി കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിലും ബാക്കി ഇരുവഴിഞ്ഞി പുഴയിലുമെറിഞ്ഞു.
ശരീരഭാഗങ്ങൾ 2017 ജൂൺ 28നും ആഗസ്റ്റ് 13നും ഇടയിൽ കാരശ്ശേരിയിൽനിന്നും ചാലിയാർ തീരത്തുനിന്നും ലഭിച്ചതോെടയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.എൻ.എ പരിശോധനയിൽ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന് വ്യക്തമായെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കാണാതായ ആളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇസ്മാഈലിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
2020 ജനുവരി 16ന് ഗൂഡല്ലൂരിൽനിന്ന് അറസ്റ്റിലായതോെടയാണ് ഇസ്മായിലിനെ െകാലപ്പെടുത്തിയത് അമ്മയെ കൊന്നകാര്യം പുറത്തറിയാതിരിക്കാനാണെന്ന് വെളിപ്പെടുത്തിയത്. കേസിൽ 120 സാക്ഷികളുണ്ടെങ്കിലും ദൃക്സാക്ഷികളില്ല. ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോൾ ഗൂഡല്ലൂരിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.