ഫറോക്ക്: നല്ലൂർ ദേശത്തിന്റെ കലാകാരനും നല്ലൂർ കലാലയത്തിന്റെ തേരാളികളിൽ പ്രധാനിയുമായ മനോജ് കുമാർ (മനു) തായമ്പകയിലൂടെ 104 മണിക്കൂർ റെക്കോഡ് ഭേദിക്കാൻ നടത്തുന്ന മത്സരം ചൊവ്വാഴ്ച രാത്രി പത്തിന് 61 മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച രാവിലെ പത്തിനാണ് യജ്ഞം ആരംഭിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ, ലിംക ബുക്ക് ലോക റെക്കോഡുകൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ച് പകലും രാത്രിയുമായി തായമ്പക അവതരിപ്പിച്ച് നിലവിലെ 104 മണിക്കൂർ റെക്കോഡ് ഭേദിക്കുകയാണ് ലക്ഷ്യം. നല്ലൂർ ജി.ജി.യു.പി സ്കൂൾ അങ്കണത്തിലാണ് മത്സരം. ചെണ്ടമേളവും തായമ്പകയും സ്വായത്തമാക്കിയ മനു ചെറുപ്പകാലം മുതൽതന്നെ കേരളത്തിന് അകത്തും പുറത്തും നിരവധി പ്രശസ്ത ക്ഷേത്രങ്ങളിൽ കലാലയത്തിന്റെ തേരാളിയായി ചെണ്ടമേളം അവതരിപ്പിച്ചു വരുകയാണ്. ഒരു കലാകുടുംബത്തിലാണ് മനു ജനിച്ചുവളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.