മേപ്പയ്യൂർ: പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മഞ്ഞക്കുളത്ത് നിന്നാരംഭിച്ച മാർച്ച് പുലപ്രക്കുന്നിൽ മേപ്പയ്യൂർ പൊലീസ് തടഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ശോഭ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗവും പുലപ്രക്കുന്ന് സംരക്ഷണ സമിതി ചെയർമാനുമായ പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എം.കെ. കേളപ്പൻ, സുധാകരൻ പുതുക്കുളങ്ങര, കെ.പി. മൊയ്തി, വി.എ. ബാലകൃഷ്ണൻ, സിബില ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന് കലക്ടറോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പുലപ്രമല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സി.പി. സൂഹനാദ്, ബിജു കുനിയിൽ, റിഞ്ജുരാജ്, നിധിൻ വിളയാട്ടൂർ, ഗോപി, മുഹറഫ് കാരേക്കണ്ടി, അമീൻ മേപ്പയ്യൂർ എന്നിവരും സന്ദർശനത്തിൽ എം.പിക്കൊപ്പമുണ്ടായിരുന്നു. സമരസമിതി ചെയർമാൻ പ്രകാശൻ, കൺവീനർ സിബില സൗദിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ എം.പിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.