കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലംമാറ്റം ഡിപ്പോയിലെ സർവിസുകൾക്ക് തിരിച്ചടിയാകുന്നു. 154 ഡ്രൈവർമാരെയും 106 കണ്ടക്ടർമാരെയുമാണ് തിരുവനന്തപുരത്തേക്കടക്കം മാറ്റിയത്. 154 ഡ്രൈവർമാരിൽ നൂറു പേർ അധികമുള്ളവരാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ബാക്കി 54 പേരുടെ സേവനം കൂടി നഷ്ടമാകുേമ്പാൾ മലബാറിലെ പല സർവിസുകളും നിർത്തിവെക്കേണ്ടി വരും. 106 കണ്ടക്ടർമാരെ സ്ഥലംമാറ്റുേമ്പാൾ 66 പേർ മാത്രമാണ് കോഴിക്കോട് ഡിപ്പോയിലേക്ക് വരുന്നത്. അശാസ്ത്രീയമായ സ്ഥലംമാറ്റങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. താമരശ്ശേരി ഡിപ്പോയിൽ സ്ഥലം മാറ്റിയവർക്ക് പകരം ആളുകൾ എത്താത്തതിനാൽ 25 സർവിസുകളാണ് െവള്ളിയാഴ്ച നിർത്തിവെച്ചത്. മികച്ച വരുമാനമുള്ള വണ്ടികളും ഓടിയില്ല.
ഡിപ്പോയില്‍നിന്ന് 50ൽപരം കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരടക്കമുള്ള മറ്റു ജീവനക്കാരേയും വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. േകാഴിക്കോടുനിന്ന് ബംഗളൂരുവിലേക്കുള്ള ചില സർവിസുകളിൽ യാത്രക്കാർ കുറവായതിനാൽ റദ്ദാക്കാനും സാധ്യതയുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ ജില്ലയിലെ വിദൂര ഗ്രാമങ്ങളിലേക്കുള്ള സർവിസുകൾ നടത്താൻ കഴിയില്ല. ഇത് സ്വകാര്യ ബസുകാർക്കും അനുഗ്രഹമാകും. സർവിസുകൾ കുറയുന്നതിനാൽ നിലവിൽ ഓടുന്ന വണ്ടികളിൽ തിരക്ക് കൂടുതലാണ്.
കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാനും കഴിയുന്നില്ല. കോവിഡ് കാലത്ത് വിദൂര ജില്ലകളിലേക്കുള്ള മാറ്റം ജീവനക്കാർക്കും ദുരിതമായിരിക്കുകയാണ്. കോഴിക്കോട്ടെക്കെത്തി മൂന്നു വർഷം തികയാത്തവർക്കും സ്ഥലം മാറ്റമുണ്ട്. എല്ലാവർക്കുമുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് ഇറങ്ങിയത്.പ്രതിഷേധത്തിെൻറ ഭാഗമായി ജീവനക്കാർ റിലീവിങ് ഉത്തരവ് കൈപ്പറ്റിയില്ല. യൂണിയനുകൾ വിഷയമേറെറടുക്കാത്തതിനാൽ തൊഴിലാളികൾ പ്രത്യേകയോഗം ചേർന്ന് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സമീപ ജില്ലകളിലേക്ക് സ്ഥലംമാറ്റം നൽകണമെന്നാണ് ആവശ്യം. കോഴിക്കോട് ഡിപ്പോയിൽ പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി.വി.എസ്. ഇന്ദുകുമാർ, കെ.എൻ അഷ്റഫ്, സുരേഷ് ചാലിൽ പുറായിൽ, എ.ആർ.ബാബുലാൽ,എം.യു അക്ബർ,രജിത്ത് കെ.എസ്, ടി.കെ രാഘവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.