ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച; ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: കമ്മത്തി ലൈനിലെ കെ.പി.കെ ജ്വല്ലറിയിൽനിന്ന് പട്ടാപ്പകൽ സ്വർണവും പണവും കളവുപോയതായി പരാതി. 11.22 ലക്ഷം രൂപയും രണ്ട് നെക്ലെയ്സും മാലയുമടക്കം 5.70 ലക്ഷത്തിന്‍റെ സ്വർണവും മോഷ്ടിച്ചതായാണ് പരാതി.

വെള്ളിയാഴ്ച ഉച്ചക്ക് 12നും ഒരുമണിക്കുമിടയിൽ കടയിലുള്ളവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. ടൗൺ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് സൂചന. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഷട്ടറിന്‍റെ പൂട്ടുകൾ തകർത്തിട്ടില്ല. ഷട്ടർ ഉയർത്തിവെച്ച നിലയിലാണുള്ളത്.

അലമാരയിലെ പെട്ടിയിൽനിന്നാണ് പണവും സ്വർണവും എടുത്തത്. ബാക്കി ആഭരണങ്ങൾ നഷ്ടമായിട്ടില്ല. മുഖം മറച്ച യുവാക്കൾ ജ്വല്ലറി പരിസരത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നല്ലളം സ്വദേശി ജസ്സിയുടേതാണ് ജ്വല്ലറി.

Tags:    
News Summary - Massive robbery at jewelery shop in broad daylight; Police say it is a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.