വടകര: സാൻഡ് ബാങ്ക്സിനോടുചേർന്ന് അഴിത്തല അഴിമുഖത്ത് മത്തിച്ചാകര.
ബുധനാഴ്ച രാവിലെ 11.30നാണ് മത്തി തിരമാലകൾക്കൊപ്പം കരക്കടിഞ്ഞത്. മത്തി കൂട്ടത്തോടെ തീരത്തടിഞ്ഞതോടെ സാൻഡ് ബാങ്ക്സിലെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും വാരിയെടുക്കുകയുണ്ടായി. ഏറെക്കാലത്തിനുശേഷം ലഭിച്ച മത്തിച്ചാകര മത്സ്യത്തൊഴിലാളികൾക്കും ആശ്വാസമായി.
തീരദേശ പൊലീസ് സ്റ്റേഷൻ മുതൽ അഴിമുഖത്തെ പുലിമുട്ട് വരെയാണ് മത്തി കരക്കടിഞ്ഞത്.
മറ്റ് പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായിട്ടുണ്ടെങ്കിലും മേഖലയിൽ ആദ്യമാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് തീരത്തെത്തിയത്.
വാർഡ് കൗൺസിലർ പി.വി. ഹാഷിം, തീരദേശ പൊലീസ് എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.